
സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന റെഡ്മി നോട്ട് 12 സീരിസ് ഉടന്‍ ഇന്ത്യയിലെത്തും. ട്വിറ്റര്‍ പേജിലൂടെ റെഡ്മി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്.കൃത്യമായ തീയതി അറിയിച്ചില്ലെങ്കിലും 2023 ന്റെ പകുതിയോടെ റെഡ്മി നോട്ട് 12 വിപണിയിലെത്തുമെന്നാണ് സൂചനകള്‍. ചൈനയില്‍ ഇറങ്ങിയ ഫോണില്‍ നിന്നും ഒട്ടേറെ മാറ്റങ്ങള്‍ ഇന്ത്യന്‍ മോഡലിന് പ്രതീക്ഷിക്കാമെന്നാണ് വിവരങ്ങള്‍. റെഡ്മി നോട്ട് 12, റെഡ്മി നോട്ട് 12 പ്രോ, റെഡ്മി നോട്ട് പ്രോ പ്ലസ് എന്നീ വേരിയന്റുകളാകും ഇന്ത്യയില്‍ പുറത്തിറങ്ങുക.120 ഹെട്‌സ് റീഫ്രെഷ് റേറ്റുള്ള 6.67 ഇഞ്ചിന്റെ ഒഎല്‍ഇഡി ഡിസ്‌പ്ലേ. സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍. എട്ട് മെഗാ പിക്‌സലിന്റെ സെല്‍ഫി ക്യാമറ. 33W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 5,000mAh ബാറ്ററിയും പ്രത്യേകതയാണ്. 200 എം.പിയുടെ പ്രൈമറി ക്യാമറ ഫോണിലുണ്ടാകുമെന്നും വിവരങ്ങളുണ്ട്. ഇന്ത്യയിലെ വില സംബന്ധിച്ച സൂചനകളൊന്നും തന്നെ കമ്പനി അറിയിച്ചിട്ടില്ല.