Tech
Trending

റെഡ്മി 9 പവർ ഇന്ത്യയിലെത്തി

റെഡ്മിയുടെ ഏറ്റവും പുതിയ സ്മാർട്ഫോണായ റെഡ്മി 9 പവർ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു.മൈറ്റി ബ്ലാക്ക്, ബ്ലെസ്സിംഗ് ബ്ലൂ, ഫിയറി റെഡ്, ഇലക്ട്രിക് ഗ്രീൻ എന്നീ നാല് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുന്നത്. ഫോണിൻറെ 4ജിബി+64ജിബി വേരിയന്റിന് 10,999 രൂപയും 4ജിബി+128ജിബി വേരിയന്റിന് 11,999 രൂപയുമാണ് വില.


ഷവോമി ഓൺലൈൻ സ്റ്റോറുകൾക്കൊപ്പം ആമസോൺ. ഇൻ, മി.കോം തുടങ്ങിയവയിൽ നിന്നും ഫോൺ ഈ മാസം 22 മുതൽ ഉപഭോക്താക്കൾക്ക് വാങ്ങാനാകുമെന്ന് കമ്പനി അറിയിച്ചു. ക്വാൽകോം സ്നാപ്ഡ്രാഗൺ 662 Socയാണ് ഫോണിന് കരുത്തേകുന്നത്. 6.53 ഇഞ്ച് ഫുൾ എച്ച് ഡി+ഡിസ്പ്ലേയാണ് ഫോണിന് നൽകിയിരിക്കുന്നത്. കോർണിങ് ഗൊറില്ല ഗ്ലാസിൻറെ സംരക്ഷണയും ഫോണിനുണ്ട്. ഫോണിൽ ഒരുക്കിയിരിക്കുന്ന റിയൽ ക്യാമറ സ്വീകരണത്തിൽ 48 മെഗാപിക്സൽ പ്രൈമറി ലെൻസ്, 8 മെഗാപിക്സൽ അൾട്രാവൈഡ് ലൈൻസ്, 2 മെഗാപിക്സൽ ഡെപ്ത്ത് ഓഫ് ഫീൽഡ് ലെൻസ്, 2 മെഗാപിക്സൽ മൈക്രോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി 8 മെഗാ പിക്സൽ സെൽഫിക്യാമറയും ഫോണിൽ നൽകിയിട്ടുണ്ട്.18W ഫാസ്റ്റ് ചാർജിനൊപ്പം 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

Related Articles

Back to top button