Tech

റെഡ്മി 9 ഇന്ത്യൻ വിപണിയിലെത്തുന്നു

റെഡ്മി ഈ വർഷം നിരവധി സ്മാർട്ഫോണുകൾ വിപണിയിലെത്തിച്ചിരുന്നു. ഇവയിൽ ഏറ്റവും ജനപ്രിയമായ റെഡ്മി 9 ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യൻ വിപണിയിലെത്തും.റെഡ്മി 9 സീരീസിൽ ഏറ്റവും താങ്ങാവുന്ന വിലയിൽ പ്രഖ്യാപിച്ച ഈ സ്മാർട്ട്ഫോൺ ആമസോൺ എക്സ്ക്ലൂസീവായാണ് വിപണിയിലെത്തുക. രണ്ടു വേരിയന്റുകളിലെത്തുന്ന ഈ ഫോണിൻറെ 4ജിബി+64 ജിബി വേരിയന്റ് 8999 രൂപയിലും 4ജിബി+128ജിബി വേരിയന്റ് 9999 രൂപയിലുമാണ് വിപണിയിലെത്തുക. ഈ രണ്ടു വേരിയന്റുകൾ മൂന്നു പുതിയ നിറങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്.


6.5 ഇഞ്ച് ഡിസ്പ്ലേയുള്ള റെഡ്മി 9 എച്ച് ഡി+ റസല്യൂഷൻ വരെ മാറ്റാനാകും. 13 മെഗാപിക്സൽ പിൻ ക്യാമറയും 2 മെഗാപിക്സൽ ഡെപ്ത്ത് ക്യാമറയുമുള്ള ഡ്യുവൽ ക്യാമറ സജ്ജീകരണവും സെൽഫി കൾക്കായി എഫ്/2.2 അപ്പേർച്ചറുള്ള അഞ്ച് മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലൊരുക്കിയിട്ടുണ്ട്. 5000 എംഎഎച്ച് ബാറ്ററി പാക്കാണ് ഫോണിന് കരുത്തേകുന്നത്.ഒറ്റ ചാർജിൽ കുറഞ്ഞത് ഒരു ദിവസം മുഴുവൻ ഫോൺ പ്രവർത്തിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ ഫോണിൻറെ മറ്റൊരു വലിയ പ്രത്യേകത അത് MIUI 12 ബോക്സിൽ നിന്ന് വരുന്നു എന്നതാണ്.
റെഡ്മി 9 അതിൻറെ പി2 ഐ കോട്ടിംഗിനൊപ്പം സ്പ്ലാഷ് പ്രൂഫായിരിക്കുമെന്നും വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഹെഡ് ഫോൺ ജാക്കിലൂടെ ഓഡിയോ റൂട്ട് ചെയ്യുന്നതിന് 3.5 എംഎം പോർട്ട് ഉൾപ്പടെ നിരവധി കണക്ടിവിറ്റി ഓപ്ഷനുകളും ഇതിൽ നൽകുന്നുണ്ട്.

Related Articles

Back to top button