Tech
Trending

റിയല്‍മി പാഡ് എക്‌സ് ഉടന്‍ ഇന്ത്യന്‍ വിപണിയിൽ എത്തും

റിയല്‍മി പാഡ് എക്‌സ് താമസിയാതെ ഇന്ത്യന്‍ വിപണിയിൽ അവതരിപ്പിച്ചേക്കുമെന്ന സൂചന നല്‍കി റിയല്‍മി വൈസ് പ്രസിഡന്റ് മാധവ് ഷേത്ത്. കമ്പനിയുടെ ഏറ്റവും പുതിയ ഈ ടാബ്‌ലെറ്റ്‌ വ്യാഴാഴ്ചയാണ് ചൈനയില്‍ അവതരിപ്പിച്ചത്.ചൈനയില്‍ ടാബ് അവതരിപ്പിച്ചതിന് പിന്നാലെ വ്യാഴാഴ്ചയാണ് റിയല്‍മി വൈസ് പ്രസിഡന്റ് മാധവ് ഷേത്ത് റിയല്‍മി പാഡ് എക്‌സ് ഇന്ത്യയില്‍ അവതരിപ്പിക്കണോ എന്ന് ഉപഭോക്താക്കളോട് ചോദിച്ചുകൊണ്ട് ഒരു ട്വീറ്റ് പങ്കുവെച്ചത്.ഈ ട്വീറ്റിന് 300 റീട്വീറ്റ് ലഭിച്ചെന്നും ഇന്ത്യയിലേക്കും കൊണ്ടുവരുമെന്നും അദ്ദേഹം പിന്നീട് പറഞ്ഞു. റിയല്‍മി പാഡ് എക്‌സ് ചൈനയില്‍ പ്രീബുക്ക് ചെയ്യാനാവും. ബ്രൈറ്റ് ഗ്രീന്‍ ചെസ് ബോര്‍ഡ്, സീ സാള്‍ട്ട് ബ്ലൂ, സ്റ്റാര്‍ ഗ്രേ എന്നീ നിറങ്ങളിലാണ് ഇത് വിപണിയിലെത്തുക.4 ജിബി റാം + 64 സ്റ്റോറേജ് പതിപ്പിന് 1299 യുവാന്‍ ( ഏകദേശം 15,000 രൂപ ), 6 ജിബി റാം+ 128 ജിബി റാം പതിപ്പിന് 1599 യുവാന്‍ (18,400 രൂപ ) എന്നിങ്ങനെയാണ് വില.റിയല്‍മി യുഐ 3.0 ഓഎസില്‍ പ്രവര്‍ത്തിക്കുന്ന ടാബ്‌ലെറ്റ് ആണിത്. 11 ഇഞ്ച് വലിപ്പമുള്ള 2 കെ എല്‍സിഡി ഡിസ്‌പ്ലേയുണ്ട്. സ്‌നാപ്ഡ്രാഗണ്‍ 695 പ്രൊസസറിലാണ് ഇതിന്റെ പ്രവര്‍ത്തനം.13 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ, 8 എംപി സെല്‍ഫി ക്യാമറ എന്നിവയുണ്ട്. 128 ജിബിയാണ് സ്റ്റോറേജ്. 512 ജിബി വരെയുള്ള മെമ്മറി കാര്‍ഡ് ഉപയോഗിക്കാം. ഡോള്‍ബി അറ്റ്‌മോസ് ശബ്ദ സംവിധാനമുണ്ട്. 8340 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യവും ലഭിക്കും. 499 ഗ്രാം ഭാരമുണ്ട്.

Related Articles

Back to top button