ബഡ്സ് ഇയർ പ്രോ, വാച്ച് എസ് പ്രോ, സ്മാർട്ട് കാം, സ്മാർട്ട് ബൾബ് എന്നിവ പ്രഖ്യാപിച്ച് റിയൽമി

ഇതുവരെ പൈപ്പ് ലൈനിലുണ്ടായിരുന്ന റിയൽമിയുടെ AIOT ഉൽപ്പന്നങ്ങളുടെ ശ്രേണി ഒടുവിൽ തുറക്കപ്പെട്ടു. ബർലിനിൽ നടന്ന ഐഎഫ്എ 2020 പരിപാടിയിൽ, ദീർഘകാലമായി കാത്തിരുന്ന ബഡ്സ് ഇയർ പ്രോ, വാച്ച് എസ് പ്രോ, റിയൽമി വയർലെസ് പ്രോ, റിയൽമി 55 ഇഞ്ച് ടിവി എന്നിവ കമ്പനി പ്രഖ്യാപിച്ചു.
ഈ ഉൽപ്പന്നങ്ങൾ റിയൽമിയുടെ നോൺ – സ്മാർട്ട്ഫോൺ പോർട്ട് ഫോളിയോയുടെ പ്രധാന ആകർഷണമാണ്. അത് ഏഷ്യയിലെയും യൂറോപ്പിലെയും വിപണികളിൽ നിന്നും തെക്കൻ അമേരിക്കൻ വിപണിയിലേക്കും വ്യാപിപ്പിക്കും.എയർ പോസസ് പ്രോ, സാംസങ് ഗ്യാലക്സി ബഡ്സ് ലൈവ് തുടങ്ങിയ ഉൽപ്പന്നങ്ങളെ പിന്തള്ളാൻ സാധ്യതയുള്ളതിനാൽ ബഡ്സ് ഇയർ പ്രോയാണ് പരിപാടിയിൽ ഉയർത്തിക്കാട്ടിയത്. കാരണം ഈ ബഡുകളുടെ മുഖ്യ ആകർഷണം ആക്ടീവ് നോയിസ് ക്യാൻസലിങ്ങാണ്. റിയൽമിക്ക് ഇതിനകം തന്നെ മികച്ച വയർലെസ് ഇയർ ബഡുകളുണ്ട്. ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന 55 റിയൽമി ടിവിയും ഈ വർഷാവസാനം വരുന്നു

റിയൽമി തങ്ങളുടെ സ്മാർട്ട് വാച്ചിന്റെ പുതിയതും നൂതനവുമായ പതിപ്പ് റിയൽമി വാച്ച് എസ് പ്രോ AMOLED സ്ക്രീനിനൊപ്പം കൊണ്ടുവരുന്നതായും ഐഎംഎ 2020 യിൽ പ്രഖ്യാപിച്ചു. സ്മാർട്ട് വാച്ചിനെക്കുറിച്ച് ബ്രാൻഡ് കൂടുതലൊന്നും പറഞ്ഞിട്ടില്ലെങ്കിലും ഗാലക്സി വാച്ചിന് സമാനമാണിത്. ബഡ്സ് ഇയർ പ്രോയ്ക്കൊപ്പം Q4 2020 യിലാണ് ഇത് വരുന്നത്.
അടുത്ത 2-3 വർഷത്തിനുള്ളിൽ 5ജി സ്മാർട്ട് ഫോണുകൾ മാത്രം പുറത്തിറക്കാനൊരുങ്ങുന്നതായും ബ്രാൻഡ് പ്രഖ്യാപിച്ചു. ഇന്ത്യയ്ക്ക് ഇതുവരെ 5ജി ഇൻഫ്രാസ്ട്രക്ചർ ഇല്ലെങ്കിലും 5ജി ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിക്കുന്നതിൽ നിന്ന് കമ്പനി പിന്മാറിയിട്ടില്ല. ഇവയോടൊപ്പം കാം 360 ഡിഗ്രിയും സ്മാർട്ട് ബൾബും കമ്പനി വിപണിയിലെത്തിക്കുന്നുണ്ട്.
.