Tech
Trending

റിയല്‍മി നാര്‍സോ 50 പ്രോ 5ജി, നാര്‍സോ 50 5ജി ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു

റിയല്‍മിയുടെ നാര്‍സോ 50 പ്രോ 5ജി, നാര്‍സോ 50 5ജി ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മീഡിയ ടെക്ക് ഡൈമെന്‍സിറ്റി പ്രൊസസര്‍, 90 ഹെര്‍ട്‌സ് ഡിസ്‌പ്ലേ എന്നിവയുള്ള ഫോണുകളാണിത്.റിയല്‍മി നാര്‍സോ 50 പ്രോ 5ജി യുടെ ആറ് ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 21,999 രൂപയാണ് വില. എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് 23,999 രൂപയാണ് വില. മെയ് 26 മുതല്‍ ഫോണ്‍ വില്‍പനയ്‌ക്കെത്തും.അതേസമയം, റിയല്‍മി നാര്‍സോ 50 5ജിയുടെ നാല് ജിബി റാം, 64 ജിബി സ്‌റ്റോറേജ് പതിപ്പിന് 15,999 രൂപയും നാല് ജിബി റാം/128 ജിബി പതിപ്പിന് 16,999 രൂപയും ആറ് ജിബി റാം/128 ജിബി പതിപ്പിന് 17,999 രൂപയും ആണ് വില. മെയ് 24 മുതല്‍ ഇതിന്റെ വില്‍പന ആരംഭിക്കും.ഹൈപ്പര്‍ ബ്ലാക്ക്, ഹൈപ്പര്‍ ബ്ലൂ നിറങ്ങളിലാണ് ഫോണുകള്‍ വില്‍പനയ്‌ക്കെത്തുക.

റിയല്‍മി നാര്‍സോ 50 5ജി

6.6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണിതിന്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുണ്ട്. ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 യില്‍ ആണ് ഫോണിന്റെ പ്രവര്‍ത്തനം. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 810 പ്രൊസസറും എആര്‍എം മാലി-ജി57 എംസി2 ഗ്രാഫ്കിസ് യൂണിറ്റുമാണ് ഫോണിന് ശക്തി പകരുന്നത്. ആറ് ജിബി വരെ റാം ഓപ്ഷനുകളുണ്ട്.ഡ്യുവല്‍ റിയര്‍ ക്യാമറയില്‍ 48 എംപി പ്രൈമറി സെന്‍സറും, ഒരു മോണോ ക്രോം പോര്‍ട്രെയ്റ്റ് സെന്‍സറും നല്‍കിയിരിക്കുന്നു. ക്യാമറയ്‌ക്കൊപ്പം ഡ്യുവല്‍ എല്‍ഇഡി ഫ്‌ളാഷുണ്ട്. 8 എംപി ആണ് സെല്‍ഫി ക്യാമറ. 128 ജിബി വരെ സ്റ്റോറേജ് ഓപ്ഷനുകളുണ്ട്.5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.

റിയല്‍മി നാര്‍സോ 50 പ്രോ

ആന്‍ഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള റിയല്‍മി യുഐ 3.0 യില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റുള്ള സ്‌ക്രീന്‍ ആണിത്. കോണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണമുണ്ട്. മീഡിയാ ടെക്ക് ഡൈമെന്‍സിറ്റി 920 ഒക്ടാകോര്‍ പ്രൊസസറില്‍ 8 ജിബി റാമുണ്ട്. 128 ജിബി ആണ് സ്റ്റോറേജ്.ട്രിപ്പിള്‍ റിയര്‍ ക്യാമറയില്‍ 48 എംപി സാംസങ് S5KGM1ST പ്രധാന സെന്‍സറും എട്ട് എംപി അള്‍ട്രാ വൈഡ് സെന്‍സറും ഒരു മാക്രോ ഷൂട്ടറും ഉള്‍ക്കൊള്ളുന്നു. 16 എംപി ആണ് സെല്‍ഫി ക്യാമറ.5000 എംഎഎച്ച് ബാറ്ററിയില്‍ 33 വാട്ട് ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്.

Related Articles

Back to top button