Tech
Trending

റിയൽമി 7, റിയൽമി സി11 സ്മാർട്ഫോണുകൾ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും

റിയൽമി 7, റിയൽമി സി11 സ്മാർട്ഫോണുകൾ റിയൽമി. കോം, ഫ്ലിപ്കാർട്ട് എന്നിവ വഴി ഇന്ന് ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തും. 5000 എംഎഎച്ച് ബാറ്ററി, വാട്ടർ ഡ്രോപ്പ്-സ്റ്റൈൽ ഡിസ്പ്ലേ നോച്ച് തുടങ്ങിയ സവിശേഷതകളാണ് റിയൽമി സി11 ഒരുക്കിയിരിക്കുന്നത്. 64 മെഗാപിക്സൽ പ്രൈമറി ക്യാമറയും മീഡിയടെക് ഹെലിയോ ജി 95 പ്രോസസറുള്ള ക്വാർഡ് റിയൽ ക്യാമറ സജ്ജീകരണവുമാണ് റിയൽമി 7 ന്റെ പ്രധാന സവിശേഷതകൾ.
റീച്ച് ഗ്രീൻ, റീച് ഗ്രേ കളറുകളിലെത്തുന്ന റിയൽമി സി11ന്റെ 2ജിബി+32 ജിബി സ്റ്റോറേജ് മോഡലിന് 7,499 രൂപയാണ് വില. ഫ്ലിപ്കാർട്ടിലെ ഫോണിനായുള്ള വിൽപ്പന ഓഫറുകളിൽ ഫ്ലിപ്കാർട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ് ബാക്ക്, 299 രൂപയിൽ രണ്ടുവർഷത്തേക്ക് ഡിസ്കവറി പ്ലസ് പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവയുൾപ്പെടുന്നു. കൂടാതെ 834 രൂപയിലാരംഭിക്കുന്ന പ്രതിമാസ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

മിസ്റ്റ് ബ്ലൂ, മിസ്റ്റ് വൈറ്റ് എന്നീ നിറങ്ങളിലെത്തുന്ന റിയൽമി 7 ന്റെ 6ജിബി+ 64 ജി ബി സ്റ്റോറേജ് വേരിയെന്റിന് 14,999 രൂപയും 8ജിബി+ 128 ജിബി സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയുമാണ് വില. റിയൽമി സി11 ന് സമാനമായി ഫ്ലിപ്കാർട്ടിലെ ഫോണിനായുള്ള വിൽപ്പന ഓഫറുകളിൽ ഫ്ലിപ്കാർട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ 5% അൺലിമിറ്റഡ് ക്യാഷ് ബാക്ക്, 299 രൂപയിൽ രണ്ടുവർഷത്തേക്ക് ഡിസ്കവറി പ്ലസ് പ്രീമിയം സബ്സ്ക്രിപ്ഷൻ എന്നിവയുൾപ്പെടുന്നു. ഒപ്പം 1,667 രൂപയിലാരംഭിക്കുന്ന പ്രതിമാസ നോ-കോസ്റ്റ് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.
2ജിബി എൽപിഡിഡിആർ 4എക്സ് റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹീലിയോ ജി 35 സോസിയിലാണ് റിയൽമി സി11 പ്രവർത്തിക്കുന്നത്. 13 മെഗാപിക്സൽ പ്രൈമറി സെൻസറും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറുമടങ്ങുന്ന ഇരട്ട ക്യാമറ സജ്ജീകരണമാണ് ഇതിലൊരുക്കിയിരിക്കുന്നത്. സെൽഫി കൾക്കും വീഡിയോ കോളുകൾക്കുമായി 5 മെഗാപിക്സൽ സെൻസറും ഉൾക്കൊള്ളിച്ചിട്ടുണ്ട്. റിവേഴ്സ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഇതിൽ പായ്ക്കു ചെയ്തിരിക്കുന്നത്.
64 മെഗാപിക്സൽ പ്രൈമറി സെൻസർ, 8 മെഗാ പിക്സൽ അൾട്രാ വൈഡ് ആഗിൾ ഷൂട്ടർ, 2 മെഗാ പിക്സൽ മോണോ ക്രോം സെൻസർ എന്നിവയുൾപ്പെടുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് റിയൽമി 7 വരുന്നത്. സെൽഫികൾക്കും വീഡിയോകോളുകൾക്കുമായി 16 മെഗാപിക്സലിന്റെ മുൻ ക്യാമറ സജ്ജീകരണം ഇതിൽ ഒരുക്കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button