Tech
Trending

ആമസോണ്‍ ലൂണ എത്തി

ഇനി ഫോണിലും കംപ്യൂട്ടറിലും ഇഷ്ടംപോലെ ഗെയിമുകള്‍ കളിക്കാം.ആമസോണിന്റെ ക്ലൗഡ് ഗെയിമിങ് സേവനമായ ആമസോണ്‍ ലൂണ ഔദ്യോഗികമായി പുറത്തിറക്കി. അമേരിക്കയിലാണ് ഇത് ആദ്യമായി അവതരിപ്പിച്ചത്. 2020 ല്‍ അവതരിപ്പിക്കപ്പെട്ടിരുന്നുവെങ്കിലും പരീക്ഷണാടിസ്ഥാനത്തിലാണ് ഇത് ലഭ്യമാക്കിയിരുന്നത്.മൂന്ന് പുതിയ ചാനലുകള്‍ ലൂണയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ലൂണയിലെ പ്രൈം ഗെയിമിങ് ചാനലില്‍ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്കായുള്ള സൗജന്യ ഗെയിമുകളുണ്ടാവും. ഇത് കൂടാതെ ക്ലാസിക് ഗെയിമുകള്‍ ഉള്‍ക്കൊള്ളുന്ന റെട്രോ ചാനല്‍, ഒരു ജാക്ക്‌ബോക്‌സ് ഗെയിംസ് ചാനല്‍ എന്നിവയും ഉണ്ട്.ആമസോണ്‍ ലൂണയിലൂടെ ഫയര്‍ടിവി, ഫയര്‍ ടാബ് ലെറ്റ്, വിന്‍ഡോസ് പിസി, ക്രോം ബുക്ക്, മാക്ക്, ഐഫോണ്‍, ഐപാഡ്, ആന്‍ഡ്രോയിഡ് ഫോണ്‍ എന്നിവയില്‍ ഗെയിമുകള്‍ കളിക്കാന്‍ സാധിക്കും.ട്വിച്ചുമായി സഹകരിച്ച് ഗെയിം കളിക്കുന്നത് സോഷ്യല്‍ മീഡിയയില്‍ ലൈവ് സ്ട്രീം ചെയ്യാനുമാവും.പ്രൈം ഗെയിമിങ് ചാനലില്‍ ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഓരോ മാസവും മാറിക്കൊണ്ടിരിക്കുന്ന ഗെയിം സെലക്ഷനുകള്‍ ലഭിക്കും. മാര്‍ച്ചില്‍ ഡെവില്‍ മേ ക്രൈ 5, ഒബ്‌സര്‍വര്‍: സിസ്റ്റം റിഡക്‌സ്, ഫോഗ്‌സ്, ഫ്‌ലാഷ് ബാക്ക് തുടങ്ങിയ ഗെയിമുകള്‍ ലഭിക്കും. ഇമ്മോര്‍ട്ടല്‍ ഫെനിക്‌സ് റൈസിങ് മാര്‍ച്ച് എട്ട് മുതല്‍ മാര്‍ച്ച് 14 വരെ സൗജന്യമായി കളിക്കാന്‍ സാധിക്കും.റെട്രോ ചാനലില്‍ സ്ട്രീറ്റ് ഫൈറ്റര്‍ 2 -ഹൈപ്പര്‍ ഫൈറ്റിങ്, മെറ്റല്‍ സ്ലഗ്3, കാസില്‍വാനിയ ആനിവേഴ്‌സറി കളക്ഷന്‍ പോലുള്ള ക്ലാസിക് ഗെയിമുകള്‍ ലഭിക്കും.ജാക്ക്‌ബോക്‌സ് ഗെയിംസ് ചാനലില്‍ അമേരിക്കന്‍ ഗെയിം ഡെവലപ്പറായ ജാക്ക്‌ബോക്‌സ് ഗെയിംസില്‍ നിന്നുള്ള എട്ട് പാര്‍ട്ടി പാക്കുകള്‍ ഒറ്റ സബ്‌സ്‌ക്രിപ്ഷനില്‍ ലഭിക്കും. ക്യുയ്പ്ലാഷ്, യു ഡോണ്‍ട് നോ ജാക്ക്, ഡ്രോഫുള്‍, ട്രിവിയ മര്‍ഡര്‍ പാര്‍ട്ടി തുടങ്ങിയ ജനപ്രിയ ഗെയിമുകള്‍ ഇതിലുണ്ട്.ഒന്നിലധികം പേര്‍ക്ക് ഒരുമിച്ച് കളിക്കാന്‍ സാധിക്കുന്ന ലൂണ കൗച്ച് ഫീച്ചറും ഈ ഗെയിമുകളില്‍ ലഭ്യമാണ്. റെട്രോ ചാനലിനും ജാക്ക്‌ബോക്‌സ് ഗെയിംസ് ചാനലിനും ചേര്‍ത്ത് 4.99 ഡോളറാണ് സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജ്. ഇത് ഏകദേശം 370 രൂപയോളം വരും.നിലവില്‍ ലൂണ പ്ലസ് ചാനലിന് പ്രതിമാസം അഞ്ച് ഡോളര്‍ (450 രൂപ ), ലൂണ ഫാമിലി ചാനല്‍ 2.99 ഡോളര്‍, (220 രൂപ ) എന്നിങ്ങനെയാണ് സബ്‌സ്‌ക്രിപ്ഷന്‍ നിരക്ക്. എന്നാല്‍ ഏപ്രില്‍ മുതല്‍ ലൂണ പ്ലസിന് 9.99 ഡോളറും (750 രൂപ ) ഫാമിലി ചാനലിന് 5.99 ഡോളറും (450 രൂപ ) ആയി വര്‍ധിക്കും. മാര്‍ച്ച് 31 മുമ്പ് സബ്‌സ്‌ക്രിപ്ഷന്‍ എടുത്താല്‍ നിലവിലെ നിരക്കില്‍ തന്നെ ലഭിക്കും.

Related Articles

Back to top button