
2021ൽ റിയൽമി പുറത്തിറക്കുന്ന 20,000 രൂപക്ക് മുകളിൽ വിലയുള്ള ഫോണുകളിലെല്ലാം 5ജി ഉണ്ടാകുമെന്ന് റിയൽമി ഇന്ത്യ മേധാവി മാധവ് ഷേത്ത് പറഞ്ഞു. അതായത് ഈ വർഷം കമ്പനി പുറത്തിറക്കാൻ പോകുന്ന സ്മാർട്ട്ഫോണുകളിൽ പകുതിയും 5ജിയോടു കൂടിയതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ത്യയിൽ ഇതുവരെയും 5ജി നെറ്റ്‌വർക്ക് ലഭ്യമായിട്ടില്ലെങ്കിലും 2020 തുടക്കത്തിൽ തന്നെ എക്സ് 50 പ്രൊ ഫോൺ അവതരിപ്പിച്ച് ഇന്ത്യയിൽ 5ജി സ്മാർട്ട്ഫോൺ എത്തിച്ച കമ്പനികളിലൊന്നായി മാറാൻ റിയൽമിയ്ക്ക് കഴിഞ്ഞിരുന്നു.5ജി പിന്തുണയ്ക്കുന്ന പ്രൊഫസർ ചിപ്പുകൾ പുറത്തിറങ്ങാൻ തുടങ്ങിയതും റിയൽമിയുടെ 5ജി സ്മാർട്ട്ഫോണുകൾക്ക് ശക്തി പകരുന്നുണ്ട്. ക്വാൽകോം, മീഡിയൊടെക് തുടങ്ങിയ കമ്പനികൾ 5ജിയുള്ള മിഡ് റേഞ്ച് ചിപ്പുകൾ പുറത്തിറക്കാൻ തുടങ്ങിയതോടെയാണ് 5ജി സ്മാർട്ഫോണുകൾ രംഗത്തിറക്കാനുള്ള കളമൊരുങ്ങിയത്. മീഡിയോ ടെക്കിന്റെ ഡൈമെൻസിറ്റി 800യു, ഡൈമെൻസിറ്റി 1000+എന്നീ പ്രോസസറുകളാണ് റിയൽമി അടുത്തിടെ പുറത്തിറക്കിയ റിയൽമി എക്സ് 7 5ജി,റിയൽമി എക്സ് 7 പ്രൊ 5ജി എന്നീ ഫോണുകളിൽ ഉപയോഗിച്ചിട്ടുള്ളത്.