Auto
Trending

കയറ്റുമതിയില്‍ ക്രെറ്റ ഹ്യുണ്ടായിയുടെ ഒന്നാമന്‍

ഇന്ത്യയിലെ വാഹന വിപണിയിൽ ആദ്യ സ്ഥാനങ്ങളിൽ നിലയുറപ്പിച്ചിട്ടുള്ള വാഹന നിർമാതാക്കളാണ് ഹ്യുണ്ടായി. ഇവർ ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾക്ക് ആഭ്യന്തര വിപണിക്ക് പുറമെ വിദേശ രാജ്യങ്ങളിലും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് 2021-ൽ ഇന്ത്യയിൽ നിന്ന് കടൽകടന്ന ഹ്യുണ്ടായിയുടെ വാഹനങ്ങളുടെ കണക്ക്. ഹ്യുണ്ടായി പുറത്തുവിട്ട കണക്ക് അനുസരിച്ച് 42,238 വാഹനങ്ങളാണ് ഇന്ത്യയിൽ നിന്ന് വിദേശത്ത് എത്തിയത്.മേക്ക് ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിച്ചാണ് ഹ്യുണ്ടായിയുടെ ഇന്ത്യയിൽ നിർമിക്കുന്ന വാഹനങ്ങൾ വിദേശത്ത് എത്തുന്നത്.ഇന്ത്യൻ നിരത്തുകളിൽ സൂപ്പർ ഹിറ്റായ മിഡ് സൈസ് എസ്.യു.വി. മോഡൽ ക്രെറ്റയാണ് ഏറ്റവുമധികം കയറ്റുമതി ചെയ്ത ഹ്യുണ്ടായിയുടെ വാഹനമെന്നാണ് നിർമാതാക്കൾ പുറത്തുവിട്ട വിവരം. ഹ്യുണ്ടായി ഇന്ത്യയിൽ നിന്ന് വിദേശത്ത് എത്തിച്ച 42,238 വാഹനങ്ങളിൽ 32,799 എണ്ണവും ക്രെറ്റയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മുൻ വർഷത്തെ കയറ്റുമതിയെ അപേക്ഷിച്ച് 26.17 ശതമാനത്തിന്റെ വളർച്ചാണ് 2021-ൽ ഹ്യുണ്ടായി നേടിയതെന്നാണ് റിപ്പോർട്ട്. മുൻ വർഷം 25,995 ക്രെറ്റ യൂണിറ്റുകളാണ് ഹ്യുണ്ടായ് കയറ്റുമതി ചെയ്തത്. അതേസമയം, കഴിഞ്ഞ വർഷം മൊത്തം 1,30,380 യൂണിറ്റ് വാഹനങ്ങൾ ഹ്യുണ്ടായ് കയറ്റുമതി ചെയ്തിട്ടുണ്ട്. സെമി കണ്ടക്ടർ ക്ഷാമം, കോവിഡ് തുടങ്ങിയ പ്രതിസന്ധിക്കിടയിലാണ് ഹ്യുണ്ടായ് കയറ്റുമതിയിൽ ഈ നേട്ടം കൈവരിച്ചത്. രണ്ട് പെട്രോൾ എൻജിനുകളിലും ഒരു ഡീസൽ എൻജിനിലുമായി E,EX,S,SX,SX(O) എന്നീ അഞ്ച് വേരിയന്റുകളിലാണ് ക്രെറ്റ ഇന്ത്യൻ വിപണിയിൽ എത്തിയിട്ടുള്ളത്. 1.5 ലിറ്റർ പെട്രോൾ എൻജിൻ മോഡലിന് 10.23 ലക്ഷം രൂപ മുതൽ 16.89 ലക്ഷം രൂപ വരെയും, 1.4 ലിറ്റർ ടർബോ പെട്രോൾ എൻജിൻ മോഡലിന് 16.90 ലക്ഷം രൂപ മുതൽ 17.94 ലക്ഷം രൂപ വരെയും, 1.5 ലിറ്റർ ഡീസൽ എൻജിൻ പതിപ്പിന് 10.70 ലക്ഷം രൂപ മുതൽ 17.85 ലക്ഷം രൂപ വരെയുമാണ് എക്സ്ഷോറൂം വില.

Related Articles

Back to top button