
റിയൽമിയുടെ പുത്തൻ സ്മാർട്ട് വാച്ചുകളുടെ ശൃംഖലയായ എസ് സീരീസും വാട്സ് ഹെയർ പ്രോ മാസ്റ്റർ എഡിഷനും പുറത്തിറക്കാനൊരുങ്ങുകയാണ് കമ്പനി. എസ് സീരിയസ് വാച്ചിന്റെ ഫ്ലാഷ് വിൽപന 29നും ബഡ്സ് എയർ പ്രോ മാസ്റ്റർ വില്പന ജനുവരി 8നും ഫ്ലിപ്കാർട്ട്, റിയൽമി.കോം എന്നിവയിൽ ആരംഭിക്കും.

സ്റ്റെയിൻലെസ് സ്റ്റീൽ കൊണ്ട് നിർമിച്ച വാച്ചാണ് കമ്പനി പുതുതായി പുറത്തിറക്കുന്ന എസ് പ്രൊ. 3.5 സെൻറീമീറ്റർ അമോലെഡ് ടച്ച് സ്ക്രീൻ, ഓൾവോയ്സ് ഓൺ ഡിസ്പ്ലേ, 15 സ്പോർട്സ് മോഡുകൾ, 5 എടിഎം ജിപിഎസ് സെൻസർ, 420 എംഎച്ച് ബാറ്ററി എന്നിവയാണ് ഇതിന്റെ പ്രധാന പ്രത്യേകതകൾ. 9,999 രൂപയാണ് ഇതിന്റെ വില. ഹൃദയമിടിപ്പ്-എസ്പിഒ 2 മോണിറ്റർ, 3.3 സെൻറീമീറ്റർ കളർ ടച്ച് സ്ക്രീൻ, 16 സ്പോർട്സ് മോഡുകൾ, 390 എംഎഎച്ച് ബാറ്ററി എന്നിവയാണ് വാച്ച് എസിൻറെ പ്രധാന പ്രത്യേകതകൾ. 4,999 രൂപയാണ് ഇതിന്റെ വില. റിയൽമിയുടെ പുത്തൻ ബഡ്സ് എയർ പ്രോ മാസ്റ്റർ പതിപ്പിന് 4,999 രൂപയാണ് വില.