
റിയൽമി നർസോ 20, റിയൽമി നർസോ 20 പ്രോ, റിയൽമി നർസോ 20 എ എന്നിവ ഇന്ന് ഇന്ത്യൻ വിപണിയിലെത്തും. വെർച്ചൽ ഇവന്റിലൂടെയാകും റിയൽമി നർസോ 20 സീരീസ് അവതരിപ്പിക്കുക. ഉച്ചയ്ക്ക് 12.30 ന് ആരംഭിക്കുന്ന ഇവന്റ് ട്വിറ്റർ, ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ സംപ്രേഷണം ചെയ്യും. എൻട്രിലെവൽ പ്രൈസ് പോയന്റിൽ ശ്രദ്ധേയമായ ഫീച്ചറുകൾ വാഗ്ദാനം ചെയ്ത് മെയ് മാസത്തിൽ ഇന്ത്യയിലെത്തിയ റിയൽമി നർസോ 10 സീരിയസിൻറെ തുടർച്ചയെന്നോണമാണ് നർസോ 20 സീരീസ് എത്തുന്നത്. നർസോ 10 സീരീസിന്റെ സമ്മാന വിലകളാണ് നർസോ 20 സീരീസിനും പ്രതീക്ഷിക്കുന്നത്.
റിയൽമി നർസോ 20 സീരിസിലെ ഏറ്റവും വില കുറഞ്ഞ മോഡൽ റിയൽമി നർസോ 20 ആണ്. 3ജിബി+32 ജിബി, 4ജിബി+64 ജിബി സ്റ്റോറേജ് വേരിയന്റുകളിലും ഗ്ലോറി സിൽവർ, വിക്ടറി ബ്ലൂ എന്നീ കളർ വേരിയന്റുകളിലും ഇത് ലഭ്യമാകും. 6ജിബി+64ജിബി, 8ജിബി+128ജിബി സ്റ്റോറേജ് ഓപ്ഷനുകളിലാണ് റിയൽമി നർസോ 20 പ്രോ വിപണിയിലെത്തുന്നത്. ബ്ലാക്ക് നിൻജ, വൈറ്റ് നൈറ്റ് എന്നീ കളർ വേരിയന്റുകളിൽ ഇത് ലഭ്യമാകും.

റിയൽമി നർസോ 20 പ്രോയിൽ 6.5ഫുൾ എച്ച് ഡി+ ഡിസ്പ്ലേയും 90Hz റിഫ്രഷ് റേറ്റും 90.5 ശതമാനം സ്ക്രീൻ-ടു- ബോഡി അനുപാതമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. മീഡിയടെക് ഹെലിയോ ജി 95 സോക്കറ്റാണ് ഫോണിന് കരുത്തേകുന്നത്. എഫ്/1.8 ലെൻസുള്ള 48 മെഗാപിക്സൽ സെൻസർ, അൾട്രാ വൈഡ് എഫ്/2.3 ലെൻസുള്ള 8 മെഗാ പിക്സൽ സെൻസർ,എ എഫ്/2.4 അപ്പേർച്ചറുള്ള 2 മെഗാപിക്സൽ മൈക്രോ ഷൂട്ടർ, എഫ്/2.4 ബ്ലാക്ക് ആൻഡ് വൈറ്റ് പോർട്ടറേറ്റ് ലെൻസുള്ള 2 മെഗാപിക്സൽ സെൻസർ എന്നിവയടങ്ങുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്. സെൽഫികൾക്കും വീഡിയോകോളിങ്ങിനുമായി എഫ്/2.1 അപ്പേർച്ചറുള്ള 16 മെഗാപിക്സൽ ഷൂട്ടർ ഫോണിലുണ്ടായിരിക്കും. 65W ഫാസ്റ്റ് ചാർജിങ്ങിനുള്ള പിന്തുണയോടെ 4500 എംഎഎച്ച് ബാറ്ററിയാണ് ഇതിലുള്ളത്.
6.5 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയിലായിരിക്കും റിയൽമി നർസോ 20 അവതരിപ്പിക്കുക. മീഡിയടെക് ഹീലിയോ ജി 85 ലാകും ഇത് പ്രവർത്തിക്കുക. 6പി ലെൻസുംഎഫ/1.8 അപ്പേർച്ചറുമുള്ള 48 മെഗാപിക്സൽ പ്രൈമറി ഇമേജ് സെൻസർ, 8 മെഗാ പിക്സൽ അൾട്രാവൈഡ് ലെൻസ്, 2 മെഗാ പിക്സൽ മൈക്രോ ലെൻസ് എന്നിവയുൾപ്പെടുന്ന ട്രിപ്പിൾ റിയൽ ക്യാമറ സജ്ജീകരണമാണ് ഇതിലുൾപ്പെടുത്തുക.18W ഫാസ്റ്റ് ചാർജിങ് പിന്തുണയോടെകൂടിയ 6000 എംഎഎച്ച് ഈ ഫോണിൽ പ്രതീക്ഷിക്കുന്നത്. 6.5 ഇഞ്ച് എച്ച്ഡി+ഡിസ്പ്ലേയിൽ ഗൊറില്ല ഗ്ലാസ് പരിരക്ഷയോടു കൂടിയാവും റിയൽമി നർസോ 20എയെത്തുക. ക്വാൽകോം സ്നാപ്ഡ്രാഗൺ Socയാണ് ഇതിനുകരുത്തേകുക.എഫ/1.8 ലെൻസുള്ള 12 മെഗാപിക്സൽ പ്രൈമറി സെൻസർ,എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ ബ്ലാക്ക് ആൻഡ് വൈറ്റ് സെൻസർ,എ എഫ്/2.4 ലെൻസുള്ള 2 മെഗാപിക്സൽ റെട്രോ സെൻസർഎന്നിവയുൾപ്പെടുന്ന ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിലുൾപ്പെടുത്തിയിരിക്കുന്നത്. സെൽഫികൾക്കായി 8 മെഗാപിക്സൽ ഷൂട്ടർ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 5000 എംഎച്ച് ബാറ്ററിയാകും ഇതിലുൾക്കൊള്ളിക്കുക.