Tech
Trending

റിയൽമി C25 ബജറ്റ് സ്മാർട്ട്ഫോൺ വില്പനയ്ക്കെത്തി

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ റിയൽമി കഴിഞ്ഞ ആഴ്ച വിപണിയിൽ എത്തിച്ച പുത്തൻ C സീരീസ് ബജറ്റ് സ്മാർട്ട്ഫോണുകളിൽ ഏറ്റവും പ്രീമിയം മോഡലായ റിയൽമി C25 വില്പനയ്ക്കെത്തി.4ജിബി റാം + 64 ജിബി സ്റ്റോറേജ് പതിപ്പിന് 9,999 രൂപ, 4 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 10,999 രൂപ എന്നിങ്ങനെയാണ് വില. വാട്ടറി ബ്ലൂ, വാട്ടറി ഗ്രേ എന്നിങ്ങനെ രണ്ട് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുന്നത്.ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുമ്പോൾ 5 ശതമാനം കാഷ്ബാക്കും ലോഞ്ച് ഓഫറായി ക്രമീകരിച്ചിട്ടുണ്ട്.


ഡ്യുവൽ സിം (നാനോ) ഫോണായ റിയൽമി C25, ആൻഡ്രോയിഡ് 11 അടിസ്ഥാനമായ റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. 20:9 ആസ്പെക്ട് റേഷ്യോയുള്ള 6.5 ഇഞ്ച് എച്ച്ഡി + (720×1,600 പിക്‌സൽ) ഡിസ്‌പ്ലേയാണ് റിയൽമി C25-ന്. 4 ജിബി റാമിനൊപ്പം ഒക്ടാകോർ മീഡിയടെക് ഹെലിയോ G70 SoC പ്രൊസസ്സറിലാണ് ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്.48 മെഗാപിക്സൽ പ്രൈമറി സെൻസർ, 2 മെഗാപിക്സൽ മോണോക്രോം സെൻസർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. 8 മെഗാപിക്സൽ സെൽഫി ക്യാമറ സെൻസറും ഫോണിലുണ്ട്. ബജറ്റ് സ്മാർട്ട്ഫോൺ ആണെങ്കിലും ബ്യൂട്ടി മോഡ്, എച്ഡിആർ, പനോരാമിക് വ്യൂ, പോർട്രൈറ്റ്, ടൈംലാപ്സ്, സ്ലോ-മോ, നൈറ്റ്സ്‌കേപ്പ് തുടങ്ങിയ കാമറ ഫീച്ചറുകൾ ഫോണിൽ ഉൾപെടുത്തിയിട്ടുണ്ട്.128 ജിബി വരെ ഇന്റേണൽ സ്റ്റോറേജുള്ള C25-ന്റെ മെമ്മറി ഒരു മൈക്രോ എസ്ഡി കാർഡ് വഴി 256 ജിബി വരെ വർദ്ധിപ്പിക്കാം. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ. 4ജി എൽടിഇ, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.1, ജിപിഎസ് എന്നിവയാണ് റിയൽമി C25-ലെ കണക്ടിവിറ്റി ഓപ്ഷനുകൾ.

Related Articles

Back to top button