Women E
Trending

രാജ്യത്തെ ശക്തരായ 100 സമ്പന്ന വനിതകളിൽ വിദ്യ വിനോദും

രാജ്യത്തെ ഏറ്റവും ശക്തരായ 100 സമ്പന്ന വനിതകളുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് മലയാളിയായ ഡോ. വിദ്യ വിനോദ്. കൊട്ടക് വെൽത്ത്-ഹുറൂൺ ഇന്ത്യ പുറത്തുവിട്ട 100 സമ്പന്ന വനിതകളുടെ പട്ടികയിലാണ് വിദ്യ ഇടംപിടിച്ചത്. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്റ്റഡി വേൾഡ് എഡ്യൂക്കേഷൻ എന്ന കമ്പനിയുടെ സ്ഥാപകയും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമാണ് വിദ്യ. 2,780 കോടി രൂപയാണ് വിദ്യയുടെ ആസ്തി.


കൊട്ടക് വെൽത്ത് മാനേജ്മെൻറും ഹുറൂൺ ഇന്ത്യയും ചേർന്ന് തയ്യാറാക്കിയ റിപ്പോർട്ടിൽ സെൽഫ് മെയ്ഡ് വനിത സമ്പന്നരുടെ പട്ടികയിലാണ് കണ്ണൂർ സ്വദേശിയായ വിദ്യ ഉൾപ്പെട്ടിട്ടുള്ളത്. സ്വയം വളർന്നുവരുന്ന വനിത സമ്പന്നരിൽ എട്ടാം സ്ഥാനമാണ് വിദ്യ നേടിയത്. 100 സമ്പന്ന വനിതകളിൽ 31 പേരും സ്വയം വളർന്നുവരുന്ന സമ്പന്നരാണ്. പട്ടികയിലെ രാജ്യത്തെ ഏറ്റവും സമ്പന്നയായിട്ടുള്ള വനിത സംരംഭക എച്ച്സിഎൽ ടെക്നോളജീസിന്റെ റോഷ്നി നാടാർ മൽഹോത്രയാണ്. 54,850 കോടി രൂപയാണ് ഇവരുടെ ആസ്തി. 36,600 കോടി രൂപയുടെ ആസ്തിയുമായി കിരൺ മസുംദാർ ഷാ (ബയോകോൺ) രണ്ടാം സ്ഥാനം സ്വന്തമാക്കി.

Related Articles

Back to top button