
കഴിഞ്ഞമാസം ബംഗ്ലാദേശിൽ അവതരിപ്പിച്ച റിയൽമി സി17 നവംബർ അവസാനത്തോടെ ഇന്ത്യൻ വിപണിയിലെത്തും. 15,990 ബിഡിടി(ഏകദേശം 13,900 രൂപ)ആണ് ഇതിൻറെ ബംഗ്ലാദേശിലെ വില. ഇതിനു സമാനവിലയായിരിക്കും ഇന്ത്യയിലെന്നും പ്രതീക്ഷിക്കുന്നു. സിംഗിൾ 6ജിബി+128ജിബി കോൺഫിഗറേഷനിലാണ് സ്മാർട്ട്ഫോൺ വിപണിയിലേത്തുക. ലേക്ക് ഗ്രീൻ, നേവി ബ്ലൂ എന്നീ രണ്ട് കളർ ഓപ്ഷനുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.

6.5 ഇഞ്ച് എച്ച് ഡി+ ഡിസ്പ്ലേക്കൊപ്പം 90Hz റിഫ്രഷ് റൈറ്റും ഫോണിൽ നൽകിയിരിക്കുന്നു. കൂടാതെ കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. 6 ജിബി എൽപിഡിഡിആർ 4 എക്സ് റാമിനൊപ്പം ഒക്ടാകോർ സ്നാപ്ഡ്രാഗൺ 460 പ്രൊസസറിലായിരിക്കും ഫോൺ പ്രവർത്തിക്കുക.എഫ്/2.2 ലെൻസുള്ള 13 മെഗാപിക്സൽ പ്രൈമറി സെൻസർ, അൾട്രാ വൈഡ് ആംഗിൾ എഫ്/2.2 ലെൻസുള്ള 8 മെഗാപിക്സൽ സെൻസർ, 2 മെഗാപിക്സൽ മൈക്രോ ഷൂട്ടർ എന്നിവയുൾപ്പെടുന്ന ക്വാഡ് റിയൽ ക്യാമറ സജ്ജീകരണമാണ് ഫോണിൻറെ പ്രധാനസവിശേഷത. സെൽഫി കൾക്കും വീഡിയോകളുകൾക്കുമായി എഫ്/2.0 ലെൻസുള്ള 8 മെഗാപിക്സൽ സെൽഫി ക്യാമറ സ്ക്രീനിനു മുകളിലെ ഇടതു കോർണറിൽ ഹോൾ-പഞ്ച് കട്ടൗട്ടിൽ സജ്ജീകരിച്ചിരിക്കുന്നു.18W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎച്ച് ബാറ്ററി പാക്കാണ് ഫോണിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.