Tech
Trending

സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ നിർണായക ചുവടുവയ്പുമായി വാട്ട്‌സ്ആപ്പ്

ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പായ വാട്ട്‌സ്ആപ്പ് വ്യക്തിഗത ചാറ്റുകളുടെ സുരക്ഷാ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി പുത്തൻ ഫീച്ചർ അവതരിപ്പിച്ചു. വാട്സ്ആപ്പിലെ ചാറ്റുകൾ എല്ലാം ഇപ്പോൾ എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണ്. അതായത് സന്ദേശം അയക്കുന്ന വ്യക്തിയ്ക്കും സ്വീകർത്തിവിനും മാത്രമേ സന്ദേശം വായിക്കാനാകൂ. ഇടയ്ക്ക് ആര് സന്ദേശം ചോർത്താൻ ശ്രമിച്ചാലും ബൈനറി കോഡുകൾ മാത്രമാണ് കാണാൻ സാധിക്കുക. ഈ സംവിധാനം പക്ഷെ ആർകൈവ് ചെയ്ത വാട്സ്ആപ്പ് സന്ദേശങ്ങൾക്ക് ലഭ്യമായിരുന്നില്ല.ഗൂഗിൾ ഡ്രൈവിലോ ഐക്ലൗഡിലോ സംഭരിച്ചിരിക്കുന്ന ബാക്കപ്പുകൾ എൻക്രിപ്റ്റ് ചെയ്യാത്തത് ഒരുപക്ഷെ ഒരാൾക്ക് ഹാക്ക് ചെയ്യാനും സന്ദേശം എന്തെന്ന് മനസ്സിലാക്കാനുള്ള സാധ്യതയും തുറന്നിടുന്നുണ്ട്. ഈ പ്രശ്നമാണ് ഇപ്പോൾ വാട്സ്ആപ്പ് പരിഹരിക്കുന്നത്.ഔദ്യോഗിക ബ്ലോഗിൽ ഫേസ്ബുക് വിശദീകരിക്കുന്നതനുസരിച്ച് എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ ഓൺ ചെയ്ത് കഴിഞ്ഞാൽ പിന്നെ എൻക്രിപ്ഷൻ കീ സഹിതമാണ് സന്ദേശങ്ങൾ ബാക്കപ്പ് ചെയ്യുക. കീ സ്വമേധയാ അല്ലെങ്കിൽ ഉപയോക്തൃ പാസ്‌വേഡ് ഉപയോഗിച്ച് സുരക്ഷിതമാക്കണോ എന്ന് ഉപഭോകതാക്കൾക്ക് തീരുമാനിക്കാം. പാസ്‌വേഡ് തിരഞ്ഞെടുക്കുമ്പോൾ, ഹാർഡ്‌വെയർ സെക്യൂരിറ്റി മൊഡ്യൂൾ (HSM) എന്ന ഘടകത്തെ അടിസ്ഥാനമാക്കി നിർമ്മിച്ച ഒരു ബാക്കപ്പ് കീ വോൾട്ടിലാണ് കീ സൂക്ഷിക്കുന്നത്.വാട്സ്ആപ്പ് അക്കൗണ്ട് ഉടമയ്ക്ക് ബാക്കപ്പ് ചെയ്ത മെസ്സേജുകൾ കാണാൻ എൻക്രിപ്‌ഷൻ കീ ഉപയോഗിച്ച് ആക്‌സസ് ചെയ്യാൻ കഴിയും. അല്ലെങ്കിൽ എച്ച്എസ്എം അടിസ്ഥാനമാക്കിയുള്ള ബാക്കപ്പ് കീ വോൾട്ടിൽ നിന്ന് എൻ‌ക്രിപ്ഷൻ കീ വീണ്ടെടുക്കാനും അതുപയോഗിച്ച് ബാക്കപ്പ് ഡീക്രിപ്റ്റ് ചെയ്യാനും അവർക്ക് അവരുടെ വ്യക്തിഗത പാസ്‌വേഡ് ഉപയോഗിക്കാം.വാട്ട്‌സ്ആപ്പ് ചാറ്റുകളുടെ സുരക്ഷയുടെയും സ്വകാര്യതയുടെയും കാര്യത്തിൽ ഇത് നിർണായകമായ ചുവടുവയ്പാണ് എന്ന് വാട്ട്‌സ്ആപ്പ് ഹെഡ് വിൽ കാത്ത്കാർട്ട് പറഞ്ഞു.

Related Articles

Back to top button