Tech
Trending

റിയൽമി ബഡ്സ് എയർ പ്രൊ ടിഡബ്ല്യുഎസ് ഇയർബഡ്സ് ഒക്ടോബർ 7ന് ഇന്ത്യയിലവതരിപ്പിക്കും

റിയൽമി ബഡ്സ് എയർ പ്രൊ ഒക്ടോബർ 7ന് ഇന്ത്യൻ വിപണിയിലെത്തും. 35 ഡിബി വരെയുള്ള നോയിസ് ക്യാൻസലേഷനോടുകൂടിയാണ് പുതിയ എയർബഡ് എത്തുന്നതെന്ന് റിയൽമി ഇന്ത്യ സിഇഒ മാധവൻ ഷെത്ത് സ്ഥിരീകരിച്ചു.റിയൽമി ബഡ്സ് എയർ പ്രൊയ്ക്കൊപ്പം റിയൽമി ബഡ്സ് വയർലെസ് പ്രോയും അതേ ദിവസം തന്നെ രാജ്യത്ത് അവതരിപ്പിക്കും. ഇവയിൽ 13.6 എംഎം ബാസ് ബൂസ്റ്റർ ഡ്രൈവറും ബ്ലൂടൂത്ത് വി 5.0 സപ്പോർട്ടും ഉൾപ്പെടുന്നു.


കഴിഞ്ഞ വർഷം ആപ്പിൾ അവതരിപ്പിച്ച എയർപോർട്സ് പ്രൊ ഡിഡബ്ല്യുഎസ് ഇയർബഡുകളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് റിയൽമി ബഡ്സ് എയർ പ്രൊ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇവയിൽ 35 ഡിബിവരെയുള്ള നോയിസ് ക്യാൻസലേഷനോടൊപ്പം 94 മില്ലിസെക്കൻഡ് സൂപ്പർ ലോ ലേറ്റൻസിയും വാഗ്ദാനം ചെയ്യുന്നു. ആമസോണിലൂടെയായിരിക്കും ഇത് ലഭ്യമാവുക.
റിയൽമി ബഡ്സ് വയർലെസ് പ്രോ 35ഡിബിവരെ നോയിസ് ക്യാൻസലേഷൻ വാഗ്ദാനം ചെയ്യുന്നു. കൂടാതെ ഇതിൽ മുൻതലമുറയെക്കാൾ 21% വലിപ്പമുള്ള 13.6 എംഎം ബസ് ബൂസ്റ്റ് ഡ്രൈവറുമുണ്ട്. ഒരൊറ്റ ചാർജിൽ 22 മണിക്കൂർ പ്ലേബാക്ക് വാഗ്ദാനം ചെയ്യുന്നതിനാൽ ഇത് കൂടുതൽ പ്രോത്സാഹിപ്പിക്കപ്പെടുമെന്ന് കരുതുന്നു. പൂർണമായും ചാർജ് ചെയ്യാൻ 1.5 മണിക്കൂർ സമയമെടുക്കുമെന്ന് കമ്പനി പറയുന്നു.

Related Articles

Back to top button