Tech
Trending

റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോ പതിപ്പിന്റെ വില്പന തുടങ്ങി

സ്മാർട്ട്ഫോൺ വാങ്ങുമ്പോൾ അല്പം ഫ്രീക്കൻ ലുക്ക് വേണോ?എങ്കിൽ അത്തരമൊരു ഫോൺ കഴിഞ്ഞയാഴ്‌ച റിയൽമി അവതരിപ്പിച്ചിരുന്നു. റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോ എന്ന് പേരുള്ള ഈ വെറൈറ്റി ഫോണിന്റെ വില്പന കമ്പനി ആരംഭിച്ചു.ഇരുട്ടിൽ പിൻ ക്യാമറയുടെ ക്ലസ്റ്ററും ‘Dare To Leap’ എന്ന റിയൽമിയുടെ പരസ്യവാക്യവും പ്രകാശിക്കും വിധമാണ് റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോ ഒരുക്കിയിരിക്കുന്നത്.ഫ്ലിപ്കാർട്ട്, റിയൽമി.കോം ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ മുഖേന വില്പന ആരംഭിച്ചിരിക്കുന്ന റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോ പതിപ്പിന്റെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് പതിപ്പിന് 17,999 രൂപയും 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 19,999 രൂപയുമാണ് വില.


ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 2.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോ പ്രവർത്തിക്കുന്നത്. റിയൽമി 8ന് സമാനമായ 6.4 ഇഞ്ച് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയാണ് റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോയ്ക്കും.അഡ്രിനോ 618 ജിപിയുവിനൊപ്പം ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി SoC പ്രോസസ്സർ ആണ് ഫോണിന്റെ കരുത്ത്. 8 ജിബി വരെ എൽപിഡിഡിആർ 4 എക്‌സ് റാമും 128 ജിബി വരെ യുഎഫ്‌എസ് 2.1 സ്റ്റോറേജും പ്രോ മോഡലിനുണ്ട്.108 മെഗാപിക്സൽ സാംസങ് ഐസോസെൽ എച്ച്എം 2 പ്രൈമറി സെൻസർ (എഫ് / 1.88 ലെൻസ്) ആണ് റിയൽമി 8 പ്രോ ഇല്ല്യൂമിനേറ്റിങ് യെല്ലോയുടെ ആകർഷണം. ക്വാഡ് ക്യാമെറയിലെ ബാക്കി മൂന്നു ലെൻസുകളും റിയൽമി 8-ന് സമാനം.16 മെഗാപിക്സൽ സോണി ഐഎംഎക്സ് 471 (എഫ് / 2.45 അപ്പേർച്ചർ) ലെൻസാണ് സെൽഫി, വീഡിയോ കോളിങ് എന്നിവയ്ക്കായി ഒരുക്കിയിരിക്കുന്നത്.50W സൂപ്പർഡാർട്ട് ചാർജ് ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയെ പിന്തുണയ്ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാണ് റിയൽമി ഈ ഫോണിൽ പായ്ക്ക് ചെയ്തിരിക്കുന്നത്.

Related Articles

Back to top button