Auto
Trending

എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് കാര്‍ 2023-ല്‍ നിരത്തുകളിലെത്തും

എം.ജി. മോട്ടോഴ്‌സിന്റെ അടുത്ത വാഹനം മറ്റൊരു ഇലക്ട്രിക് വാഹനമായിരിക്കുമെന്നും അത് 2023-ന്റെ മധ്യത്തിലെത്തുമെന്നുമാണ് റിപ്പോര്‍ട്ട്.ഇന്ത്യന്‍ നിരത്തുകള്‍ക്കുള്ള പുതിയൊരു മൊബിലിറ്റി സെലൂഷനായിരിക്കും എം.ജിയുടെ അടുത്ത മോഡല്‍. എന്നാല്‍, ഇതൊരു സാധാരണ വാഹനമോ, മുന്‍നിര മോഡലോ ആയിരിക്കില്ല.പുതുതലമുറ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഇത് ഒരുക്കുന്നത്. പുതുതായി എത്തുന്ന വാഹനത്തെ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകുമെന്നും അറിയാം.എന്നാല്‍, തങ്ങള്‍ക്ക് ഈ വാഹനത്തില്‍ പൂര്‍ണമായ ആത്മവിശ്വാസമുണ്ടെന്നും ഇത് ഒരു വ്യത്യസ്തമായ വാഹനമായിരിക്കുമെന്നുമാണ് എം.ജി. മോട്ടോഴ്‌സ് അഭിപ്രായപ്പെടുന്നത്.ഗ്ലോബല്‍ സ്മോള്‍ ഇലക്ട്രിക് വെഹിക്കിള്‍ പ്ലാറ്റ്ഫോമിലായിരിക്കും എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിക്കുകയെന്നാണ് പുതിയ റിപ്പോർട്ട്.ഇ230 എന്ന കോഡ്‌നെയിമില്‍ ഇലക്ട്രിക് വാഹനം ഒരുങ്ങുമെന്നായിരുന്നു മുന്‍ റിപ്പോര്‍ട്ടുകള്‍. വൂലിങ്ങ് എയര്‍ ഇ.വിയെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും ഇന്ത്യയുടെ ഡ്രൈവിങ്ങ് സാഹചര്യങ്ങളുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങള്‍ ഈ വാഹനത്തില്‍ വരുത്തിയായിരിക്കും എം.ജി. മോട്ടോഴ്‌സ് ഒരുക്കുക. ടു ഡോര്‍ ബോഡി സ്‌റ്റൈലിലാണ് ഇ230 ഒരുങ്ങുന്നത്. 12 ഇഞ്ച് വലിപ്പമുള്ള അലോയി വീലുകളായിരിക്കും എം.ജിയുടെ കുഞ്ഞന്‍ ഇലക്ട്രിക് മോഡലില്‍ സ്ഥാനം പിടിക്കുന്നത്.മുമ്പ് പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 39 ബി.എച്ച്.പി. ഇലക്ട്രിക് മോട്ടോറും 20-25 കിലോവാട്ട് അവര്‍ ബാറ്ററി പാക്കുമായിരിക്കും എം.ജിയുടെ കുഞ്ഞൻ ഇലക്ട്രിക് വാഹനത്തിന് കരുത്തേകുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക.

Related Articles

Back to top button