Tech
Trending

ഒടുവിൽ റിയല്‍മി 10 പ്രോ സീരീസ് എത്തി

റിയല്‍മി ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന റിയല്‍മി 10 പ്രോ സീരിസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. റിയല്‍മി 10 പ്രോ 5ജി, റിയല്‍മി 10 പ്രോ പ്ലസ് 5ജി എന്നീ വേരിയന്റുകളാണ് പുറത്തിറങ്ങിയത്. ഡിസംബര്‍ 14 മുതല്‍ ഫോണുകളുടെ വില്‍പന ആരംഭിക്കും.നെബുല ബ്ലൂ, ഹൈപ്പര്‍ സ്‌പേസ് ഗോള്‍ഡ്, ഡാര്‍ക്ക് മാറ്റര്‍ എന്നീ കളര്‍ വേരിയന്റുകളില്‍ ഫോണുകള്‍ ലഭ്യമാണ്. റിയല്‍മി 10 പ്രോ 5ജിയുടെ 6ജിബി + 128ജിബി മോഡലിന്റെ വില 18,999 രൂപയാണ്. 8ജിബി + 128ജിബി മോഡല്‍ 19,999 രൂപയ്ക്ക് ലഭിക്കും. റിയല്‍മി 10 പ്രോ പ്ലസ് 5ജിയുടെ 6ജിബി + 128ജിബി മോഡലിന്റെ വില 24,999 രൂപയാണ്. 8ജിബി + 128ജിബി മോഡലിന്റെ വില 25,999 രൂപയാണ്. 8ജിബി + 256ജിബി മോഡല്‍ 27,999 രൂപയ്ക്ക് ലഭിക്കും.സ്‌നാപ്ഡ്രാഗണ്‍ 695 പ്രോസസറുമായി റിയല്‍മി 10 പ്രോ 5ജി എത്തുമ്പോള്‍ റിയല്‍മി 10 പ്രോ പ്ലസ് 5ജിയ്ക്ക് കരുത്ത് പകരുന്നത് മീഡിയടെക് പ്രോസസറാണ്. ആന്‍ഡ്രോയിഡ് 13 ഓഎസാണ് നല്‍കിയിരിക്കുന്നത്. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റുള്ള 6.7 ഇഞ്ചിന്റെ അമോലെഡ് ഡിസ്‌പ്ലെയാണ് റിയല്‍മി 10 പ്രോ പ്ലസില്‍ നല്‍കിയിരിക്കുന്നത്. കരുത്തുറ്റ 5000 എം.എ.എച്ച് ബാറ്ററിയോടെയാണ് ഫോണുകള്‍ എത്തിയത്. 108 എം.പിയുടെ റിയര്‍ ക്യാമറയാണ് ഫോണുകളുടെ മറ്റൊരു പ്രത്യേകത. 16 എം.പിയുടെതാണ് സെല്‍ഫി ക്യാമറ.ഏറെ നാളായി ആരാധകര്‍ കാത്തിരിക്കുന്ന സീരീസാണ് റിയല്‍മി 10 പ്രോ.

Related Articles

Back to top button