Auto
Trending

എസ്.യു.വിയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടാറ്റ മോട്ടോഴ്‌സ്

അതിവേഗം വളരുന്ന സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി.) വിഭാഗത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ടാറ്റാ മോട്ടോഴ്സ്. കഴിഞ്ഞ വര്‍ഷം 3,57,249 എസ്.യു.വികളുടെ വില്‍പ്പനയാണ് കമ്പനി കൈവരിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 58% വളര്‍ച്ചയാണിത്.ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വാഹന വിഭാഗത്തിലെ വില്‍പ്പനയുടെ മൂന്നില്‍ രണ്ട് ഭാഗവും എസ്.യു.വികളില്‍ നിന്നാണെന്ന് കമ്പനി അറിയിച്ചു. ടാറ്റയുടെ പഞ്ച്, നെക്സോണ്‍, ഹാരിയര്‍, സഫാരി എന്നിവ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് 2022-23 സാമ്പത്തിക വര്‍ഷം രേഖപ്പെടുത്തിയത്. നെക്സോണിന്റെ ഇലക്ട്രിക് പതിപ്പിനും മികച്ച സ്വീകാര്യത ലഭിച്ചിട്ടുണ്ട്. 3,54,712 എസ്.യു.വികളുടെ വില്‍പ്പനയുമായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രണ്ടാം സ്ഥാനം കരസ്ഥമാക്കി. വില്‍പ്പനയില്‍ 60 ശതമാനം വളര്‍ച്ചയാണ് മഹീന്ദ്ര കൈവരിച്ചത്. മഹീന്ദ്രയുടെ ഥാര്‍, എക്‌സ്.യു.വി. 700, സ്‌കോര്‍പിയോ എന്നിവയാണ് മികച്ച വില്‍പ്പന കൈവരിച്ച മോഡലുകള്‍.

Related Articles

Back to top button