റിസ്ക് മാനേജ്മെന്റ് മെച്ചപ്പെടുത്തുന്നതിനായി ബാങ്കുകളുടെ ഓഡിറ്റ് മാനദണ്ഡങ്ങൾ പരിഷ്കരിച്ച് ആർബിഐ

ഇന്റേണൽ ഓഡിറ്റിന്റേയും റിസ്ക് മാനേജ്മെന്റ് സിസ്റ്റങ്ങളുടെയും ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനായി പുതുക്കിയ ലോംഗ് ഫോർമാറ്റ് ഓഡിറ്റ് റിപ്പോർട്ട് മാനദണ്ഡങ്ങൾ റിസർബാങ്ക് പ്രഖ്യാപിച്ചു. സ്റ്റാറ്റ്യൂട്ടറി സെൻട്രൽ ഓഡിറ്റർമാർക്കും (എസ് സി എ) ബാങ്കുകളുടെ ബ്രാഞ്ച് ഓഡിറ്റർമാർക്കും ബാധകമായ എൽഎഫ്എആർ, അതിന്റെ വലിപ്പം, സങ്കീർണത, ബിസിനസ് മോഡൽ, ബാങ്കിങ് പ്രവർത്തനങ്ങളുടെ അപകടസാധ്യത എന്നിവ കണക്കിലെടുത്ത് അപ്ഡേറ്റ് ചെയ്തതായി റിസർവ് ബാങ്ക് അറിയിച്ചു.
പുതുക്കിയ എൽഎഫ്എആർ ഫോർമാറ്റ് 2020-21 കാലയളവിൽ പ്രാബല്യത്തിൽ വരും. ബിസിനസ് പ്രവർത്തനങ്ങൾ, റിസ്ക് മാനേജ്മെന്റ്, ആഭ്യന്തര ഓഡിറ്റിലെ ഫലപ്രാപ്തി എന്നിവയിലെ വിടവുകളും ദുർബലമായ മേഖലകളും തിരിച്ചറിയുകയും വിലയിരുത്തുകയും ചെയ്യുക, കൂടാതെ ബാങ്കിന്റെ ബോർഡ് ഒരു സ്വതന്ത്രാഭിപ്രായം രൂപീകരിക്കുകയും അവയുടെമേൽ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്യുക എന്നതാണ് എൽഎഫ്എആർന്റെ ലക്ഷ്യം.

പുതുക്കിയ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതോടെ, ഓഡിറ്റർമാരിൽ നിന്നും എൽഎഫ്എആർ യഥാസമയം ലഭിക്കുന്നത് ഉറപ്പാക്കാൻ ആർബിഐ ബാങ്കുകളോടാവശ്യപ്പെടും.
പുതിയ മാനദണ്ഡങ്ങളനുസരിച്ച് നിയമപരമായ ഓഡിറ്റർമാർ എൽഎഫ്എആർ സമർപ്പിച്ച് 60 ദിവസത്തിനുള്ളിൽ ബാങ്കിന്റെ എൽഎഫ്എ ആറും ആപേക്ഷിക അജണ്ട കുറിപ്പും ബോർഡിന്റെ നിർദ്ദേശങ്ങൾ സഹിതം ആർബിഐലേക്ക് അയക്കേണ്ടതുണ്ട്. ക്രെഡിറ്റ് റിസ്ക് ഏരിയകൾ, മാർക്കറ്റ് റിസ്ക് ഏരിയകൾ, ഓപ്പറേഷൻ റിസ്ക്സ് ഏരിയകൾ, അഷ്വറൻസ് ഫംഗ്ഷനുകൾ തുടങ്ങിയവയായിരിക്കണം എൽഎഫ്എആറിലെ കവറേജുകൾ.