Big B
Trending

ക്രിപ്‌റ്റോ കറന്‍സി രാജ്യത്തെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണി: ആര്‍ബിഐ ഗവര്‍ണര്‍

രാജ്യത്തെ സമ്പദ്ഘടനയ്ക്ക് ഭീഷണിയാണ് ക്രിപ്റ്റോകറൻസികളെന്ന് ആവർത്തിച്ച് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്.രാജ്യത്തെ സാമ്പത്തിക സ്ഥിരതയ്ക്ക് ഭീഷണിയാണ് സ്വകാര്യ ക്രിപ്റ്റോകറൻസികളെന്നും സാമ്പത്തിക സ്ഥിരത നിലനിർത്താനുള്ള കേന്ദ്ര ബാങ്കിന്റെ ശ്രമങ്ങളെ അവ ദുർബലപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.വൻലാഭംപ്രതീക്ഷിച്ചുകൊണ്ടുമാത്രമാണ് മൂല്യമില്ലാത്ത ആസ്തികളിൽ നിക്ഷേപകർ പണംമുടക്കുന്നത്-പണവായ്പ നയ അവലോകന സമിതി യോഗത്തിനുശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കവേ അദ്ദേഹം പ്രതികരിച്ചു.അടിസ്ഥാന മൂല്യമില്ലാത്തവയാണ് ഇത്തരം കറൻസികളെന്നും അദ്ദേഹം ആവർത്തിച്ചു. ഡിജിറ്റൽ ആസ്തികൾക്ക് 30ശതമാനം നികുതി ഏർപ്പെടുത്തിയത് അത്തരം ആസ്തികളോടുള്ള സർക്കാർ നിലപാട് മയപ്പെടുത്താനാണ് ഉപകരിച്ചത്. നികുതി ഉയർന്നതാണെങ്കിലും ക്രിപ്റ്റോ ഇടപാടുകാർ സർക്കാരിന്റെ നയംമാറ്റത്തിൽ സന്തുഷ്ടരാണെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button