Big B
Trending

നിരക്കില്‍ വീണ്ടും ആര്‍ബിഐ വര്‍ധന വരുത്തിയേക്കും

വെള്ളിയാഴ്ചത്തെ പണവായ്പ നയ പ്രഖ്യാപനത്തില്‍ നിരക്കില്‍ അര ശതമാനംവര്‍ധന വരുത്തിയേക്കുമെന്ന് വിലയിരുത്തല്‍.റിപ്പോ നിരക്ക് 5.40ശതമാനത്തിലെത്തിക്കുകയെന്ന ലക്ഷ്യമാണ് ആര്‍ബിഐക്കുമുന്നിലുള്ളത്.ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പവും രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ആഗോളതലത്തിലെ കേന്ദ്ര ബാങ്കുകളുടെ നിലപാടുമാകും ഇതിന് പ്രേരണയാകുക.നിരക്കില്‍ 25 മുതല്‍ 50 ബേസിസ് പോയന്റിന്റുവരെ വര്‍ധനവാകും ഉണ്ടാകുകയെന്നാണ് വിലയിരുത്തല്‍.

രാജ്യത്തെ പണപ്പെരുപ്പം ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറുശതമാനത്തിന് മുകളില്‍ തുടരുന്നതിനാല്‍ നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ടുപേകാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. തുടര്‍ച്ചയായി ആറാമത്തെ മാസമാണ് പണപ്പെരുപ്പം ആറ് ശതമാനത്തിന് മുകളില്‍ തുടരുന്നത്. ജൂണില്‍ 7.01ശതമാനമായിരുന്നു വിലക്കയറ്റം.ആഗോളതലത്തിലുള്ള നിരക്ക് വര്‍ധനവിന്റെ ഭാഗമായി വന്‍തോതില്‍ വിദേശ നിക്ഷേപമാണ് രാജ്യത്തുനിന്ന് പുറത്തേയ്‌ക്കൊഴുകിയത്. രൂപയുടെ മൂല്യം ചരിത്രത്തിലെ എക്കാലത്തെയും താഴ്ന്ന നിലവാരമായ 80ലേയ്‌ക്കെത്തുകയുംചെയ്തു.

Related Articles

Back to top button