Auto
Trending

ടെസ്ലയുടെ ഇലക്ട്രിക് വാഹനങ്ങള്‍ നിർമ്മിക്കാൻ ലക്ഷ്യമിട്ട് ഫോക്‌സ്‌കോണ്‍

ഫോക്‌സ്‌കോണ്‍ ഇലക്ട്രിക് വാഹന നിര്‍മാണ മേഖല ലക്ഷ്യമിടുന്നു. കമ്പനി ചെയര്‍മാന്‍ ലിയു യങ്-വേയാണ് ഇക്കാര്യം സൂചിപ്പിച്ചത്. ക്രമേണ ടെസ്ലയ്ക്ക് വേണ്ടി ഇലക്ട്രിക് വാഹനങ്ങള്‍ നിര്‍മിക്കാനാവുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു.യുഎസില്‍ ഇതിനകം ലോര്‍ഡ്‌സണ്‍ മോട്ടോര്‍സ്, ഫിസ്‌കര്‍ തുടങ്ങിയ കമ്പനികളുമായി ചേര്‍ന്ന് ഇലക്ട്രിക് വാഹന നിര്‍മാണത്തിനായി ഫോക്‌സ്‌കോണ്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്.ഉപഭോക്തൃ ഗാഡ്‌ജെറ്റുകളുടെ നിര്‍മാണത്തില്‍ നേടിയ വിജയ നിലവാരം വാഹന നിര്‍മാതാക്കള്‍ക്കായി ഇവികള്‍ നിര്‍മിച്ചുനല്‍കുന്നതിലേക്ക് വ്യാപിപ്പിക്കാന്‍ കമ്പനി ആഗ്രഹിക്കുന്നതായി യങ്-വേയുടെ വാക്കുകള്‍ ഉദ്ധരിച്ച് ടെക്ക് ക്രഞ്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.വാഹന നിര്‍മാണ രംഗത്തേക്ക് പ്രവേശിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഹോന്‍ ഹായ് ടെക്ക് ഡേ പരിപാടിയില്‍ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി അവതരിപ്പിച്ചിരുന്നു.മോഡല്‍വി ഇലക്ട്രിക് പിക്ക് അപ്പ് ട്രക്ക്, മോഡല്‍ ബി ഇലക്ട്രിക് ക്രോസ് ഓവര്‍ ഹാച്ച്ബാക്ക് എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്.

Related Articles

Back to top button