Big B
Trending

കുടുംബ ബജറ്റിന് ഭീഷണിയായി പച്ചക്കറികളുടെ വില കുതിച്ചുയരുന്നു

സാധാരണക്കാരന്റെ കുടുംബ ബജറ്റിന് ഭീഷണിയായി പച്ചക്കറികളുടെയും പയർ വർഗങ്ങളുടെയും വില ഉയരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ പച്ചക്കറിയുടെ മൊത്ത വിപണിയിൽ ചില ഇനങ്ങളുടെ വിലയിൽ വൻ കുതിപ്പ് രേഖപ്പെടുത്തുന്നു. ഇതിൽ ഏറ്റവും ദൗർലഭ്യം നേരിടുന്ന തക്കാളിയിൽ രൂക്ഷമായ വിലക്കയറ്റമാണ് അനുഭവപ്പെടുന്നത്. കേരളത്തിലെ ചില്ലറ വിപണിയിലെ തക്കാളി വില 110 രൂപയിലേക്ക് കുതിച്ചുയർന്നു.കഴിഞ്ഞയാഴ്ച ദക്ഷിണേന്ത്യയിലെ പ്രധാന മൊത്ത വിപണികളിൽ തക്കാളിയുടെ വില 50-60 രൂപ നിലവാരത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസം കൊണ്ടാണ് തക്കാളിയുടെ വിപണി വില സെഞ്ചുറി നിലവാരം മറികടന്നത്.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മൺസൂൺ മഴ ലഭിക്കാൻ വൈകിയതും ദുർബലമായ മഴയുമാണ് പച്ചക്കറി വില ഉയരാൻ കാരണമായത്. ഉള്ളിയും ഉരുളക്കിഴങ്ങും ഒഴികെയുള്ള ബാക്കിയെല്ലാ പച്ചക്കറി ഇനങ്ങളും കഴിഞ്ഞയാഴ്ചത്തിനേക്കാൾ ഉയർന്ന വിലയ്ക്കാണ് മൊത്ത വിപണിയിൽ വിറ്റു പോകുന്നത്. കർണാടകയിലെ കോലാറിലുള്ള മൊത്ത വിപണിയിൽ ബീൻസിന്റെ വില 120-140 രൂപയിലേക്ക് ഉയർന്നു. വിവിധയിനം കാരറ്റിന്റെ മൊത്ത വിപണി വില 100 രൂപയായിട്ടുണ്ട്. കാപ്സിക്കം 80 രൂപയിലേക്ക് ഉയർന്നു. കേരളത്തിൽ മുളകിന്റെ ചില്ലറ വിപണി വില 100 രൂപ നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്.അതേസമയം ഇത്തവണയും സാധാരണ തോതിലുള്ള മൺസൂൺ മഴ ലഭിക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഇത് കൃഷിയെ തുണച്ചേക്കും.

Related Articles

Back to top button