
ചെമ്പും നിക്കലും ചേര്‍ത്ത് നിര്‍മിച്ച ഒരു രൂപയുടെയും 50 പൈസയുടെയും നാണയങ്ങള്‍ നിയമപരമായി പിന്‍വലിച്ചിട്ടില്ലെങ്കിലും ഈ നാണയങ്ങളുടെ വിതരണം നിര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്.ബാങ്കിലെത്തിയാല്‍ ഈ നാണയങ്ങള്‍ പുറത്തേയ്ക്ക് വിടാതെ ആര്‍ബിഐയ്ക്ക് കൈമാറുകയാണ് ഇനി ചെയ്യുക.പ്രചാരത്തില്‍നിന്ന് പിന്‍വലിക്കുകയാണെങ്കിലും ഇടപാടുകള്‍ക്ക് ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്ന് അറിയിച്ചിട്ടുണ്ട്. ബാങ്കിലെത്തിയാല്‍ ഇടപാടുകള്‍ക്കായി വീണ്ടും അവ ഉപയോഗിക്കില്ല. പുതിയതായി രൂപകല്പന ചെയ്ത നാണയങ്ങളാകും പകരം നല്‍കുക.1990കളിലും 2000ത്തിന്റെ തുടക്കത്തിലും ഉപയോഗിച്ചിരുന്ന ഈ നാണയങ്ങള്‍ തിരിച്ചെടുക്കുന്നതിന്റെ ഭാഗമായണ് തീരുമാനം. അതേസമയം, നാണയങ്ങളുടെ ഇടപാട് അസാധുവാക്കിയിട്ടുമില്ല.25 പൈസയുടെയും അതിന് താഴെയുമുള്ള നാണയങ്ങള്‍ നേരത്തെതന്നെ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. പണമിടപാടുകള്‍ക്ക് നിലവില്‍ ഈ നാണയങ്ങള്‍ ഉപയോഗിക്കുന്നില്ല.