Big B
Trending

ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

ഇന്ന് നടന്ന റിസർവ് ബാങ്ക് വായ്പ അവലോകനയോഗത്തിൽ ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തിയില്ല. റിപ്പോ നിരക്ക് മാറ്റമില്ലാതെ നാല് ശതമാനത്തിൽ തന്നെ തുടരും. മാസങ്ങളായി തുടരുന്ന ഉയർന്ന വിലക്കയറ്റം, സമ്പദ്ഘടനയുടെ തിരിച്ചുവരവ് തുടങ്ങിയവ പരിഗണിച്ചാണ് നിരക്കുകളിൽ ഇത്തവണ മാറ്റം വരുത്തേണ്ടതില്ലെന്ന് വായ്പാ അവലോകന സമിതി തീരുമാനമെടുത്തത്.


ആദ്യപാദത്തിൽ നിന്ന് വ്യത്യസ്തമായി രാജ്യത്തെ സമ്പദ് വ്യവസ്ഥയിൽ ഉണർവ് പ്രകടമാണ്. സെപ്റ്റംബർ പാദത്തിൽ ജിഡിപിയിൽ 7.5 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. എന്നാൽ റീട്ടെയിൽ വിലക്കയറ്റം ആറു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 7.6 ശതമാനത്തിലെത്തി നിൽക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയാണ് ഏറ്റവുമധികം ഉയർന്നിട്ടുള്ളത്. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് ആർബിഐ നിരക്കുകളിൽ മാറ്റം വരുത്തേണ്ടെന്ന് തീരുമാനിച്ചത്. ഉത്സവ സീസണു ശേഷം കോമഡി വ്യാപനം വർധിക്കാനുള്ള സാധ്യതയും ആർബിഐ മുന്നിൽ കാണുന്നുണ്ട്. നടപ്പ് സാമ്പത്തിക വർഷം നിരക്കുകൾ കുറയ്ക്കാൻ സാധ്യതയില്ലെന്ന് നേരത്തെ തന്നെ വിദഗ്ധർ വിലയിരുത്തിയിരുന്നു.

Related Articles

Back to top button