
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വായ്പ അവലോകനയോഗത്തിൽ ഇത്തവണയും നിരക്കുകളിൽ മാറ്റം വരുത്തിയേക്കില്ലെന്ന് സൂചനകൾ. ഡിസംബർ നാലിനാണ് സമിതി യോഗം ചേരുന്നത്.ഉയർന്ന വിലക്കയറ്റം, സമ്പത്ത് വ്യവസ്ഥയുടെ തിരിച്ചുവരവ് തുടങ്ങിയവ നിരക്കുകൾ കുറയ്ക്കുന്നതിൽ നിന്ന് ആർബിഐയെ പിന്തിരിപ്പിക്കും.

രാജ്യത്തെ സമ്പത്ത് വ്യവസ്ഥയുടെ ഈ പാദത്തിൽ ആദ്യ പാദത്തെ അപേക്ഷിച്ച് സമ്പത്ത് വ്യവസ്ഥയുടെ തിരിച്ചുവരവ് പ്രകടമാണ്. എന്നാൽ റീട്ടെയിൽ വിലക്കയറ്റം ആറര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായ 7.6 ശതമാനത്തിലെത്തി നിൽക്കുന്നു. ഭക്ഷ്യവസ്തുക്കളുടെ വിലയിലാണ് ഏറ്റവുമധികം കുതിപ്പുണ്ടായിട്ടുള്ളത്. സെപ്റ്റംബർ പാദത്തിലെ ജിഡിപിയിൽ 7.5 ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഇക്കാര്യങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് നടപ്പ് സാമ്പത്തിക വർഷത്തിൽ ആർബിഐ നിരക്കുകൾ കുറയ്ക്കാൻ സാധ്യതയില്ലെന്ന് വിലയിരുത്തപ്പെടുന്നത്.