Big B
Trending

റിപ്പോ നിരക്ക് കാല്‍ ശതമാനം കൂടി ഉയർത്തിയേക്കും

ദൈമാസ പണവായ്പാ നയം ഏപ്രില്‍ ആറിന് പ്രഖ്യാപിക്കും.2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ നയപ്രഖ്യാപനമാണിത്.പണപ്പെരുപ്പം നിയന്ത്രണത്തിലാകാത്ത സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് കാല്‍ ശതമാനം കൂടി നിരക്ക് വര്‍ധിപ്പിച്ചേക്കും. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി, 2022 മെയ്ക്കുശേഷം റിപ്പോ നിരക്കില്‍ ഇതിനകം 2.50ശതമാനം വര്‍ധന വരുത്തിയിരുന്നു. എന്നിട്ടും ആര്‍ബിഐയുടെ ക്ഷമതാ പരിധിയായ ആറ് ശതമാനത്തിന് മുകളിലാണ് വിലക്കയറ്റം. നിലവിലെ വളര്‍ച്ചാ മാന്ദ്യവും പണപ്പെരുപ്പത്തിലുണ്ടായ നേരിയ കുറവും കണക്കിലെടുത്ത് നടപ്പ് സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തില്‍ നിരക്ക് കുറയ്ക്കാന്‍ പണനയ സമതി തയ്യാറായേക്കാമെന്നും വിലയിരുത്തലുണ്ട്. ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 6.52ശതമാനവും ഫെബ്രുവരിയില്‍ 6.44ശതമാനവുമായിരുന്നു. റീട്ടെയില്‍ പണപ്പെരുപ്പം 2-4ശതമാനത്തിനുള്ളില്‍ നിലനിര്‍ത്തുകയെന്നതാണ് ആര്‍ബിഐ നേരിടുന്ന വെല്ലുവിളി.

Related Articles

Back to top button