Big B
Trending

ലോക കോടീശ്വര പട്ടികയിൽ രണ്ടാമനായി ഇലോൺ മാസ്ക്

ടെസ്ലയുടെയും സ്പേസ് എക്സിന്റേയും സ്ഥാപകനും സിഇഒയുമായ ഇലോൺ മാസ്ക് ലോക കോടീശ്വര പട്ടികയിൽ രണ്ടാമനായി. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 127.9 ബില്യൻ ഡോളറാണ് അദ്ദേഹത്തിൻറെ ആസ്തി.ബിൽ ഗേറ്റ്സിനെയാണ് ഈ 49 കാരൻ മറികടന്നിരിക്കുന്നത്. ലോക കോടീശ്വര പട്ടികയിൽ ഒന്നാമനായ ജെഫ് ബെസോസിന്റ ആസ്തി 182 ബില്യൺ ഡോളറാണ്.


ചുരുങ്ങിയ കാലം കൊണ്ടാണ് ഇലോൺ മാസ്ക്, ജെഫ് ബെസോസിന്റെ തൊട്ടുപിന്നിലെത്തിയത്. 2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബർഗ് ബില്യണേഴ്സ് ഇൻഡക്സിൽ 35-ാം സ്ഥാനക്കാരനായിരുന്നു ഇലോൺ മാസ്ക്. അതായത് 2020ൽ മാത്രം അദ്ദേഹത്തിൻറെ ആസ്തിയിലുണ്ടായ വളർച്ച 100.3 ബില്യൺ ഡോളറാണ്. വർഷങ്ങളായി ലോക കോടീശ്വരന്മാരിൽ ഒന്നാമനായിരുന്ന ബിൽ ഗേറ്റ്സിനെ 2017 ആമസോൺ സ്ഥാപകൻ ജെഫ് ബെസോസ് പിന്നിലായിരുന്നു. 127.7 ബില്യൺ ഡോളറാണ് ബിൽഗേറ്റ്സിന്റെ ആസ്തി.

Related Articles

Back to top button