Big B
Trending

ആഷിമ ഗോയൽ, ജയന്ത് ആർ വർമ്മ, ശശങ്ക ഭൈഡ് എന്നിവർ ഇനി എംപിസി അംഗങ്ങൾ

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരക്കുകൾ നിശ്ചയിക്കുന്ന മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) അംഗങ്ങളായി സാമ്പത്തിക വിദഗ്ധരായ ആഷിമ ഗോയൽ, ജയന്ത് ആർ വർമ്മ, ശശങ്ക ഭൈഡ് എന്നിവരെ സർക്കാർ നിയമിച്ചു. ഇവരുടെ നിയമനവുമായി ബന്ധപ്പെട്ട ഗസറ്റ് വിജ്ഞാപനം തിങ്കളാഴ്ച പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ നിയമനസമിതി(എസിസി) യാണ് ഇവരെ നിയമിച്ചത്. റിസർവ്ബാങ്ക് നിയമപ്രകാരം പുതുതായി നിയമിക്കപ്പെട്ട മൂന്ന് അംഗങ്ങൾക്കും ഉ 4 വർഷത്തെ കാലാവധിയുണ്ട്. നിയമിക്കപ്പെട്ട ആഷിമ ഗോയൽ ഇന്ദിരാഗാന്ധി ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെൻറ് റിസർച്ചിലെ പ്രൊഫസറും ജയന്ത് ആർ വർമ്മ അലഹബാദിലെ ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറി പ്രൊഫസറും ശശങ്ക ഭൈഡ് നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ചിന്റെ സീനിയർ അഡ്വൈസറുമാണ്.

ഈ സ്വതന്ത്ര അംഗങ്ങളുടെ നിയമനം വൈകിയതിനാൽ സെപ്റ്റംബർ 29, 30 ഒക്ടോബർ 1 എന്നീ തീയതികളിൽ നടത്താനിരുന്ന എം പി സി യുടെ അവസാന യോഗം റിസർവ് ബാങ്ക് മാറ്റിവെച്ചിരുന്നു. പലിശനിരക്കുകൾ നിർണയിക്കുന്നതിനുള്ള സ്വാതന്ത്ര്യം 2016 മുതൽ 6 അംഗങ്ങളുള്ള എം പി സി യിലേക്ക് സർക്കാർ മാറ്റി. ആർബിഐ ഗവർണറുടെ നേതൃത്വത്തിലുള്ള എം പി സി പാനലിൽ പകുതിയും സ്വതന്ത്ര അംഗങ്ങളാണ്. റിസർവ് ബാങ്ക്ഡെപ്യൂട്ടി ഗവർണർ, ഒരു റിസർവ് ബാങ്ക് ഉദ്യോഗസ്ഥൻ എന്നിവരാണ് എംപിസി യിലെ മറ്റ് അംഗങ്ങൾ.
എം പി സി യിലെ സ്വതന്ത്ര അംഗങ്ങളെ കേന്ദ്രസർക്കാർ നിയമിക്കുന്നത് എബിലിറ്റി, സമഗ്രത, നിലപാട്, സാമ്പത്തികശാസ്ത്രം, ബാങ്കിംഗ്, ധനകാര്യം എന്നിവയിലുള്ള അറിവ് പരിചയം എന്നിവയുടെ അടിസ്ഥാനത്തിലാണ്. എം പി സി യുടെ അവസാന യോഗം ഇക്കഴിഞ്ഞ ഓഗസ്റ്റ് 4 മുതൽ 6 വരെ നടന്നിരുന്നു.

Related Articles

Back to top button