Women E
Trending

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ച് നിത അംബാനി

റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സനും മുകേഷ് അംബാനിയുടെ ഭാര്യയുമായ നിത അംബാനി വനിതാ ദിനത്തിനു മുന്നോടിയായി ഹെർ സർക്കിൾ’ (HerCircle.in) എന്ന പേരിൽ സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം അവതരിപ്പിച്ചു. സ്ത്രീ ശാക്തീകരണമാണ് ഈ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്.


സ്ത്രീകളുടെ ജീവിതം, ആരോഗ്യം, സാമ്പത്തികം, തൊഴിൽ, വ്യക്തിത്വ വികസനം, സാമൂഹ്യ സേവനം, സൗന്ദര്യം, ഫാഷൻ, വിനോദം തുടങ്ങിയ വിവിധ വിഷയങ്ങളിലുള്ള വീഡിയോകൾ ഹെർ സർക്കിൾ ഗുണഭോക്താക്കൾക്ക് ലഭിക്കും. നിലവിൽ ഇംഗ്ലീഷിലുള്ള വെബ്സൈറ്റിൽ വൈകാതെ പ്രാദേശിക ഭാഷകളിലുള്ള വീഡിയോകളും ലഭ്യമാക്കും.ആരോഗ്യം, വിദ്യാഭ്യാസം, സംരംഭകത്വം, ധനകാര്യം, ജീവകാരുണ്യം, നേതൃപാടവം എന്നീ വിഷയങ്ങളിലുള്ള സംശയങ്ങൾക്ക് റിലയൻസിലെ വിദഗ്ദ്ധരുടെ മറുപടിയും ലഭിക്കും.

Related Articles

Back to top button