Auto
Trending

രാമനാട്ടുകരയിലും വാഹന രജിസ്ട്രേഷൻ ആരംഭിച്ചു; വാഹനങ്ങളുടെ നമ്പർ പ്ലേറ്റ് ഇനി KL 85 മുണ്ടാകും

ഫറോക്ക് ചുങ്കത്ത് പുതിയ സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസ് തയ്യാറായി. ചുങ്കം ഐമാക്സ് ടവറിന്റെ മുകളിലെ നിലയിലാണ് 4000 ചതുരശ്ര അടിയിൽ പുതിയ ഓഫീസ് സജ്ജീകരിച്ചിരിക്കുന്നത്. ഈ മാസം 29ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓഫീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ജോയിൻറ് ആർടിഒ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ, 2 അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ, മൂന്ന് ക്ലാർക്കുമാർ എന്നിങ്ങനെ ഏഴു ഉദ്യോഗസ്ഥരായിരിക്കും ഓഫീസിലുണ്ടാവുക.


KL 85 ആണ് പുതിയ ഓഫീസ് നൽകിയിരിക്കുന്ന രജിസ്ട്രേഷൻ നമ്പർ. ഈ ഓഫീസ് പ്രവർത്തനമാരംഭിക്കുന്നതോടെ ഡ്രൈവിംഗ് ലൈസൻസ്, ബാഡ്ജ്, ടാക്സ്, പെർമിറ്റ്, വാഹന രജിസ്ട്രേഷൻ തുടങ്ങി ഇറങ്ങി ഓഫീസുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ഇവിടെ ലഭ്യമായി തുടങ്ങും. ഈ പുതിയ ഓഫീസ് വരുന്നതോടെ കോഴിക്കോട് ഓഫീസിലെ തിരക്ക് കുറയും. രാമനാട്ടുകര, ഫറോക്ക്, കരുവൻതിരുത്തി, ബേപ്പൂർ, പന്തീരാങ്കാവ്, ഒളവണ്ണ, ചെറുവണ്ണൂർ, കടലുണ്ടി എന്നീ വില്ലേജുകളായിരിക്കും ഈ ഓഫീസിന് കീഴിലുണ്ടാവുക. പ്രദേശത്തെ വാഹനപ്പെരുപ്പവും വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി കോഴിക്കോട് വരെ പോകേണ്ടതിന്റെ ബുദ്ധിമുട്ടും കണക്കിലെടുത്ത് വികെസി മമ്മദ് കോയ എംഎൽഎ ആർടിഒ ഓഫീസിനായി സർക്കാരിൽ അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിൻറെ ഭാഗമായി 2019 ൽ മന്ത്രിസഭാ ഈ ഓഫീസ് അടക്കം 7 റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകൾക്ക് അനുമതി നൽകിയിരുന്നു.
തുടക്കത്തിൽ ഈ ഓഫീസിലെ ഫറോക്ക് ഓഫീസ് എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിലും വിജ്ഞാപനത്തിൽ ഇത് രാമനാട്ടുകര ആർടി ഓഫീസ് എന്നാണുള്ളത്.

Related Articles

Back to top button