Big B
Trending

റെയിൽടെൽ ഐപിഒ ഫെബ്രുവരി 16 മുതൽ

പൊതുമേഖലാസ്ഥാപനമായ റെയിൽടെൽ കോർപ്പറേഷൻ ഐപിഒയുമായെത്തുന്നു. കമ്പനിയുടെ ഓഹരികൾക്കായി ഫെബ്രുവരി 16 മുതൽ 18 വരെ അപേക്ഷിക്കാം. സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ 8,71,53,369 ഓഹരികളാകും വിൽക്കുക. ഓഹരി ഒന്നിന് 93-94 രൂപ നിരക്കിലാണ് വില നിശ്ചയിച്ചിരിക്കുന്നത്. കമ്പനിയിലെ ജീവനക്കാർക്കായി 5 ലക്ഷം ഓഹരികൾ മാറ്റിവെച്ചിട്ടുമുണ്ട്.


ഇൻഫർമേഷൻ കമ്മ്യൂണിക്കേഷൻ ടെക്നോളജി വിഭാഗത്തിൽ പ്രവർത്തിക്കുന്ന പൊതുമേഖലയിലെ മിനിരത്ന കാറ്റഗറി ഒന്നിൽപ്പെട്ട കമ്പനിയാണ് റെയിൽടെൽ. 819.24 കോടി രൂപയാണ് കമ്പനിയുടെ ഐപിഒ വഴി സമാഹരിക്കുന്നത്. ചുരുങ്ങിയത് 155 ഓഹരികളുടെ ഒരു ലോട്ടിനാണ് അപേക്ഷിക്കാൻ കഴിയുക. ട്രെയിനുകളുടെ നിയന്ത്രണം, സുരക്ഷ എന്നിവയുടെ നവീകരണവുമായി ബന്ധപ്പെട്ട് 2000ത്തിലാണ് കമ്പനി സ്ഥാപിച്ചത്.

Related Articles

Back to top button