
രാജ്യത്തെ പൊതുമേഖലാ സ്ഥാപനമായ റെയിൽടെലിന്റെ ഐപിഒ ആദ്യദിവസം ഉച്ചയ്ക്ക് മുമ്പായി തന്നെ മുഴുവനും സബ്സ്ക്രൈബ് ചെയ്തു. ഫെബ്രുവരി 18 വരെയായിരുന്നു ഐപിഒയ്ക്ക് അപേക്ഷിക്കാനുള്ള സമയപരിധി.

7.76 കോടി ഓഹരികൾക്കുള്ള അപേക്ഷയാണ് ലഭിച്ചത്. 6.11 കോടി ഓഹരികളാണ് ഓഫർ ഫോർ സെയിൽ വഴി വിൽക്കുന്നത്. ഒരു ഓഹരിക്ക് 94 രൂപ നിരക്കിൽ 819 കോടിരൂപയാണ് സർക്കാർ സമാഹരിക്കാൻ ഉദ്ദേശിക്കുന്നത്. ചെറുകിട നിക്ഷേപകർക്കുള്ള ഓഹരികൾക്ക് 2.25 ഇരട്ടി അപേക്ഷകളാണ് ലഭിച്ചത്. ഒപ്പം ആങ്കർ നിക്ഷേപകരിൽനിന്ന് തിങ്കളാഴ്ച കമ്പനി 244 കോടി രൂപ സമാഹരിച്ചിരുന്നു.