
ഓഫർ ഫോർ സെയിൽവഴി 15ശതമാനം ഓഹരി വിൽക്കാൻ സർക്കാർ തീരുമാനിച്ചതിനെതുടർന്ന് ആർവിഎൻഎലിന്റെ ഓഹരിവില 9.5 ശതമാനത്തോളം താഴ്ന്നു.മുൻദിവസത്തെ ക്ലോസിങ് നിരക്കിനേക്കാൾ ഒമ്പതുശതമാനത്തിലേറെ നഷ്ടത്തിലാണ് ഓഹരി വില ഇപ്പോൾ.ഓഹരിയൊന്നിന് 27.50 രൂപ നിരക്കിലാണ് 15ശതമാനം ഓഹരി വിറ്റഴിക്കുന്നത്.

15ശതമാനം ഓഹരി വിറ്റഴിച്ച് 750 കോടി രൂപ സമാഹരിക്കുകയാണ് ലക്ഷ്യം. നോൺ റീട്ടെയിൽ നിക്ഷേപകർക്ക് ബുധനാഴ്ചയും റീട്ടെയിൽ നിക്ഷേപകർക്ക് വ്യാഴാഴ്ചയുമാണ് ഒഫർ ഫോർ സെയിലിന് അപേക്ഷിക്കാൻ കഴിയുക.2003ലാണ് റെയിൽവെ മന്ത്രാലയത്തിനുകീഴിൽ പൊതുമേഖല സ്ഥാപനമായി റെയിൽ വികാസ് നിഗം സ്ഥാപിച്ചത്. 2020 ഡിസംബർ 31ലെ കണക്കുപ്രകാരം സർക്കാരിന് 87.84ശതമാനം ഓഹരികളാണ് സ്വന്തമായുള്ളത്. കൂടുതൽ ഓഹരി വിറ്റഴിക്കുന്നതോടെ വിഹിതം 74.67ശതമാനമായി കുറയും.