Tech
Trending

റസ്റ്റോറന്റുകളും, അടുത്തുള്ള കടകളും വാട്‌സാപ്പില്‍ തിരയാം

അടുത്തുള്ള കടകളും റസ്റ്റോറന്റുകളുമെല്ലാം തിരഞ്ഞ് കണ്ടുപിടിക്കാനാകുന്ന പുതിയ ഫീച്ചർ വാട്സാപ്പ് പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. സാവോ പോളോയിൽ ചിലയാളുകൾക്ക് മാത്രമായി ഈ ഫീച്ചർ പരീക്ഷിക്കുന്നുണ്ടെന്നും ഭാവിയിൽ കൂടുതൽ പേരിലേക്ക് അവതരിപ്പിക്കുമെന്നും വാബീറ്റാ ഇൻഫോ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, പലചരക്ക് കടകൾ, തുണിക്കടകൾ പോലുള്ള അടുത്തുള്ള സ്ഥാപനങ്ങൾ തിരഞ്ഞുകണ്ടുപിടിക്കാൻ ഇതിൽ സാധിക്കും. ഇതിന് വേണ്ടി ബിസിനസ് (Businesses Nearby) എന്ന പുതിയ സെക്ഷൻ വാട്സാപ്പിൽ ചേർക്കും.ഈ ഫീച്ചർ ആൻഡ്രോയിഡിലും ഐഒഎസിലും ലഭ്യമാവും. നിരന്തരം പുതിയ സൗകര്യങ്ങളാണ് വാട്സാപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്നത്. വോയ്സ് മെസേജുകൾ അയക്കുന്നതിന് മുമ്പ് കേൾക്കാനുള്ള സൗകര്യം, ലാസ്റ്റ് സീൻ സ്റ്റാറ്റസ് എന്നിവ അപരിചിത കോൺടാക്റ്റുകൾ കാണാതിരിക്കാനുള്ള സംവിധാനം തുടങ്ങിയവ അടുത്തിടെ അവതരിപ്പിച്ചവയാണ്.ഇത് കൂടാതെ ചാറ്റ് വിൻഡോയിൽ അടിമുടി മാറ്റം വരുത്താനും വാട്സാപ്പ് ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. ചാറ്റ് ബബിളുകളുടെ ആകൃതിയും. വലിപ്പവും നിറവുമെല്ലാം മാറ്റാൻ കഴിയുന്ന സൗകര്യം അണിയറയിലൊരുങ്ങുകയാണ്.

Related Articles

Back to top button