Tech
രാജ്യവ്യാപകമായി പബ്ലിക് വൈഫൈ ശൃംഖല എത്തും

രാജ്യവ്യാപകമായി പബ്ലിക് വൈഫൈ നെറ്റ്വർക്കുകൾ സ്ഥാപിക്കാൻ കേന്ദ്ര മന്ത്രിസഭാ തീരുമാനം. പി എം-വൈഫൈ ആക്സസ് നെറ്റ്‌വർക്ക് ഇൻറർഫേസ് അഥവാ പി എം-വാണി എന്ന പേരിലായിരിക്കും ഈ പദ്ധതി അറിയപ്പെടുകയെന്ന് മന്ത്രി ശിവശങ്കർ പ്രസാദ് അറിയിച്ചു.

രാജ്യത്തെ പൊതു വൈഫൈ ശൃംഖല ശക്തിപ്പെടുത്തുന്നതിനാണ് കേന്ദ്ര സർക്കാരിൻറെ പുതിയ നീക്കം. രാജ്യത്തുടനീളം പബ്ലിക് ഡാറ്റ് ഓഫീസുകൾ ( പിഡിഒ ) വഴിയായിരിക്കും വൈഫൈ സേവനം ലഭ്യമാക്കുക. ചെറിയ കടകൾക്കും പൊതുസേവന കേന്ദ്രങ്ങൾക്കും പിഡിഒ ആവാൻ സാധിക്കും. ഇത്തരം പബ്ലിക് വൈഫൈ നെറ്റ്വർക്കുകൾക്ക് ലൈസൻസ് ഫീ ഉണ്ടായിരിക്കില്ലെന്ന് സർക്കാർ അറിയിച്ചു. കൊച്ചിയിൽ നിന്നും ലക്ഷദ്വീപിലേക്ക് അതിവേഗ ബ്രോഡ്ബാൻഡ് എത്തിക്കുന്നതിനുള്ള ആഴക്കടൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കാനും മന്ത്രിസഭ അനുമതി നൽകിയിട്ടുണ്ട്.