Big B
Trending

രാജ്യത്തെ മികച്ച ഭരണത്തിൽ കേരളം മുന്നിൽ

രാജ്യത്തെ ഏറ്റവും മികച്ച ഭരണം കാഴ്ച വയ്ക്കുന്ന സംസ്ഥാനമായി കേരളം വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. പബ്ലിക് അഫയേഴ്സ് സെൻറർ( പിഎസി) വെള്ളിയാഴ്ച പുറത്തുവിട്ട പബ്ലിക് അഫയേഴ്സ് ഇൻഡക്സ് 2020 ലാണ് കേരളം മുന്നിലെത്തിയത്. തുടർച്ചയായ നാലാം വട്ടമാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്.


സുസ്ഥിരവികസനം അടിസ്ഥാനമാക്കിയാണ് ഭരണ പ്രകടനം വിശകലനം ചെയ്തിരിക്കുന്നതെന്ന് മുൻ ഐ എസ് ആർ ഒ ചെയർമാൻ കെ കസ്തൂരിരംഗൻ അധ്യക്ഷനായ സമിതി അറിയിച്ചു. സമത്വം,വളർച്ച, സുസ്ഥിരത എന്നിവയാണ് സുസ്ഥിര വികസനത്തിന് അടിസ്ഥാനമായി കണക്കാക്കുന്നത്. റിപ്പോർട്ട് പ്രകാരം ഏറ്റവും മോശം ഭരണം കാഴ്ചവയ്ക്കുന്നത് ഉത്തർപ്രദേശാണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. വലിയ സംസ്ഥാനങ്ങളുടെ പട്ടികയിലാണ് കേരളം മികച്ച പ്രകടനം കാഴ്ചവെച്ചത്. കേരളത്തിന് പുറമേ തമിഴ്നാട്, ആന്ധ്ര പ്രദേശ്, കർണാടക എന്നിവയും ആദ്യ നാല് സ്ഥാനങ്ങൾ പങ്കിടുന്നു. ചെറിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗോവയാണ് മുന്നിൽ. മേഘാലയയും ഹിമാചൽ പ്രദേശും തൊട്ടുപിന്നിലുണ്ട്.
കേരളം ഒരിക്കൽ കൂടി ഭരണം മികവിനുള്ള അംഗീകാരം നേടിയെടുത്തെന്നും ഈ നേട്ടം സംസ്ഥാനത്തെ ജനങ്ങൾക്കവകാശപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു.

Related Articles

Back to top button