
പബ്ജി പിസി ഗെയിമിന് ശേഷം പബ്ജി മൊബൈൽ, പബ്ജി മൊബൈൽ ലൈറ്റ് പതിപ്പുകളിലേക്ക് പുത്തൻ മാപ്പ് അവതരിപ്പിക്കാനൊരുങ്ങുകയാണ്.പബ്ജി: ന്യൂ സ്റ്റേറ്റ് എന്ന പേരിലുള്ള ഈ പതിപ്പിൽ
ട്രോയ് എന്ന പേരിൽ പുതിയൊരു മാപ്പ് തോക്കുകൾ, വാഹനങ്ങൾ അങ്ങനെയുള്ളവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.2051-ലെ സാങ്കൽപിക ലോകമാണ് ഇതിൽ പശ്ചാത്തലമായി നൽകുന്നത്.

നിലവിലുള്ള പബ്ജിയിൽ നിന്നും വ്യത്യസ്തമായ ആയുധങ്ങളും വാഹനങ്ങളുമായിരിക്കും പബ്ജി: ന്യൂ സ്റ്റേറ്റിൽ ഉണ്ടാവുക. ഡ്രോൺ, പ്രതിരോധ ഷീൽഡ് പോലുള്ള സംവിധാനങ്ങളുമുണ്ടാവും.കോൾ ഓഫ് ഡ്യൂട്ടി ഗെയിമിന് സമാനമായ ഒരു സാങ്കൽപിക നഗര പശ്ചാത്തലമാണ് ട്രോയ് മാപ്പിലുള്ളത്.ആൻഡ്രോയിഡിലും ഐഓഎസിലും പബ്ജി: ന്യൂ സ്റ്റേറ്റ് ലഭ്യമാവും. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പിൾ ആപ്പ് സ്റ്റോറിലും ഇത് ലഭ്യമാവും. ഇതിന്റെ പ്രീ രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു.എന്നാൽ, പബ്ജി മൊബൈലിന്റെ നിരോധനം പുതിയ ഗെയിം ആപ്പിനെ ബാധിക്കുമോ എന്ന് വ്യക്തമല്ല. കാരണം പബ്ജി പിസി ഗെയിമിന്റെ നിർമാതാക്കളായ ക്രാഫ്റ്റൺ ആണ് പബ്ജി: ന്യൂ സ്റ്റേറ്റ് തയ്യാറാക്കിയിരിക്കുന്നത്.എന്തായാലും ഈ വർഷം അവസാനത്തോടെ മാത്രമേ ഗെയിം പുറത്തിറങ്ങൂ എന്നാണ് വിവരം.