Tech
Trending

പബ്ജി ഇന്ത്യയിലേക്ക് തിരിച്ചു വന്നേക്കും: പുത്തൻ പേരിൽ

കേന്ദ്ര സർക്കാർ നിരോധിച്ച ജനപ്രിയ ഗെയിം പബ്ജി ഇന്ത്യയിലേക്ക് തിരിച്ചുവരുന്നു വെന്ന് പുതിയ റിപ്പോർട്ടുകൾ. സുരക്ഷയും സ്വകാര്യത ആശയങ്ങളും ലഘൂകരിക്കുന്നതിനായി കമ്പനി പബ്ജി മൊബൈൽ ഇന്ത്യ എന്ന പുതിയ പേരിലായിരിക്കും ഗെയിം അവതരിപ്പിക്കുക. രാജ്യത്ത് നിരോധിച്ച് രണ്ടുമാസത്തിനുശേഷമാണ് പബ്ജി മടങ്ങി വരുന്നതായി പ്രഖ്യാപിച്ചിരിക്കുന്നത്.


സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കളിക്കാരുടെ ഡാറ്റ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിനും വിവരങ്ങൾ സൂക്ഷിക്കുന്ന സ്റ്റോറേജ് സിസ്റ്റങ്ങളിൽ കമ്പനി പതിവായി ഓഡിറ്റിങ്ങും പരിശോധനകളും നടത്തുമെന്ന് കമ്പനി വക്താവ് അറിയിച്ചു. ഒപ്പം കേന്ദ്ര സർക്കാരിൻറെ എല്ലാ നിർദ്ദേശങ്ങളും പാലിക്കുമെന്നും ഗെയിം പ്ലേയിൻ ഇന്ത്യക്കായുള്ള മാറ്റങ്ങളുണ്ടാകുമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ പുതിയ ഗെയിം അവതരിപ്പിക്കുന്ന തീയതി ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. പ്രതിമാസം അഞ്ചു കോടിയിലധികം സജീവ ഉപഭോക്താക്കളുള്ള ഇന്ത്യയിൽ ഏറ്റവുമധികം ഡൗൺലോഡ് ചെയ്ത് ഗെയിമുകളിലൊന്നാണ് പബ്ജി മൊബൈൽ. ഈ വർഷം ജൂണിലാണ് പബ്ജി സുരക്ഷയുടെ പേരിൽ ഇന്ത്യയിൽ നിരോധിച്ചത്. എന്നാൽ അന്നു മുതൽ തിരിച്ചുവരാനുള്ള കടുത്ത ശ്രമത്തിലായിരുന്നു പബ്ജി നിർമ്മാതാക്കൾ. ക്രാഫ്റ്റൺ എന്ന കമ്പനിയാണ് ഗെയിമിന്റെ ഇപ്പോഴത്തെ ഇന്ത്യയിലെ ഉടമ. എന്നാൽ സർക്കാർ പബ്ജിയുടെ ഈ പുതിയ നീക്കത്തെ എങ്ങനെ വിലയിരുത്തും എന്നതിനെ ആശ്രയിച്ചിരിക്കും പബ്ജിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്.

Related Articles

Back to top button