Big B
Trending

ഡിജിറ്റൽ പേയ്മെന്റുകൾ പ്രോത്സാഹിപ്പിക്കാൻ പുത്തൻ ക്യാമ്പയിനുമായി ആർബിഐ

രാജ്യത്തുടനീളമുള്ള ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ കൂടുതൽ ഉപയോഗപ്പെടുത്തുന്നതിനായി ഡിജിറ്റൽ പേയ്‌മെന്റ് അവബോധ വാരത്തോടനുബന്ധിച്ച് തിങ്കളാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ “ഹർ പേയ്‌മെന്റ് ഡിജിറ്റൽ” കാമ്പയിൻ ആരംഭിച്ചു.കാമ്പയിനിന്റെ ഭാഗമായി, ആർബിഐയുടെ പ്രാദേശിക ഓഫീസുകൾ വഴി ബോധവൽക്കരണവും ജനസമ്പർക്ക പരിപാടികളും നടത്തും.മാർച്ച് 6 നും 12 നും ഇടയിൽ ഡിജിറ്റൽ പേയ്‌മെന്റ് അവബോധ വാരമായി (DPAW) ആർബിഐ ആചരിക്കും. ഈ വർഷത്തെ കാമ്പയിനിന്റെ തീം “ഡിജിറ്റൽ പേയ്‌മെന്റ് അപ്‌നാവോ, ഔറോൺ കോ ഭി സിഖാവോ” എന്നതാണ്, അതായത് ഡിജിറ്റൽ പേയ്‌മെന്റുകൾ സ്വീകരിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുക എന്നതാണ് തീം കൊണ്ട് അർത്ഥമാക്കുന്നത്.കാമ്പയിൻ ആരംഭിക്കുന്നതിന്റെ ഭാഗമായി സംസാരിക്കവെ, രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കണമെന്ന് എല്ലാ പങ്കാളികളോടും ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ആവശ്യപ്പെട്ടു.യുപിഐ ഇടപാടുകളുടെ എണ്ണം 2017 ജനുവരിയിൽ 0.45 കോടിയിൽ നിന്ന് 2023 ജനുവരിയിൽ 804 കോടിയായി വർധിച്ചു, ഇത് നിലവിലെ സാഹചര്യത്തിൽ മിക്ക ഇന്ത്യക്കാർക്കും ഇഷ്ടപ്പെട്ട പേയ്‌മെന്റ് മോഡാണെന്നും ബോധവൽക്കരണ പരിപാടികൾ ഈ സംഖ്യ വർദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button