Big B
Trending

ഫ്ലോട്ടിങ് എടിഎമ്മുമായി എസ്ബിഐ

വെള്ളത്തിലൂടെ ഒഴുകി നടക്കുന്ന എടിഎമ്മുമായി എസ്ബിഐ. ശ്രീനഗറിലെ ദാൽ തടാകത്തിൽ ഓടുന്ന ഹൗസ്ബോട്ടിൽ ആണ് എസ്ബിഐ പുതിയ എടിഎം സ്ഥാപിച്ചത്. വിനോദ സഞ്ചാരികളുടെയും നാട്ടുകാരുടെയും സൗകര്യാർത്ഥമാണ് ദാൽ തടാകത്തിൽ ഫ്ലോട്ടിംഗ് എടിഎം സ്ഥാപിച്ചത്.എസ്ബിഐ ചെയര്‍മാൻ ആണ് ഫ്ലോട്ടിങ് എടിഎം ഉദ്ഘാടനം ചെയ്തത്. മെഷീൻ അനാച്ഛാദനം ചെയ്യുന്നതിൻെറ ചിത്രങ്ങൾ എസ്ബിഐ ട്വിറ്ററിലൂടെ പങ്ക് വെച്ചിട്ടുണ്ട്.പ്രദേശ നിവാസികൾക്കും എടിഎം സേവനങ്ങൾ പ്രയോജനപ്പെടുത്താം.. ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ ദാൽ തടാകത്തിലെ ഫ്ലോട്ടിംഗ് എടിഎം ഇവിടെയെത്തുന്ന സഞ്ചാരികൾക്കും ആശ്വാസമാണ്.2004 -ൽ കേരളത്തിൽ ആണ് ബാങ്ക് ആദ്യത്തെ ഫ്ലോട്ടിംഗ് മെഷീൻ ആരംഭിച്ചത്.കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള ഒരു ജങ്കാറിലാണ് ഫ്ലോട്ടിങ് എടിഎം സ്ഥാപിച്ചത്. എറണാകുളം, വയ്പിൻ മേഖലകൾക്കിടയിലാണ് ഇത് പ്രവർത്തിച്ചിരുന്നത്.ശ്രീനഗറിലെ പുതിയ ഫ്ലോട്ടിങ് എടിഎമ്മിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. പലപ്പോഴും വിദൂര പ്രദേശങ്ങളിലെ എസ്ബിഐ എടിഎമ്മുകൾ പ്രവര്‍ത്തിക്കുന്നില്ല എന്നുമുണ്ട് പരാതി.പണത്തിന് അത്യാവശ്യം വന്ന് എടിഎമ്മുകളിലേക്കോടുമ്പോൾ താൽക്കാലികമായി ലഭ്യമല്ല അല്ലെങ്കിൽ താൽക്കാലികമായി സേവനം നിർത്തി എന്നുള്ള ബോര്‍ഡുകൾ സ്ഥിരം കാഴ്ചയാണെന്നും ഉപയോക്താക്കൾ പറയുന്നു..ബാങ്കിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, ഇന്ത്യയിൽ 60,000 എസ്‌ബി‌ഐ എടിഎമ്മുകളുണ്ട്.ബാങ്കിന് നിലവിൽ രാജ്യത്ത് 22,224 ശാഖകളാണുള്ളത്.

Related Articles

Back to top button