Big B
Trending

പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജൂറി കമ്മറ്റിയിൽ എം.എ യൂസഫലിയും

പ്രവാസി ഭാരതീയ ദിവസ് സമ്മാൻ പുരസ്കാര നിർണയ ജൂറിയിലേക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ യൂസഫലിയെ നാമനിർദേശം ചെയ്തു. വരുന്ന ജനുവരിയിൽ നടക്കുന്ന പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ചാണ് പുരസ്കാരങ്ങൾ നൽകുക. ജനുവരി ഒൻപതിന് വെർച്വൽ രീതിയിലാണ് ഇക്കുറി സമ്മേളനം നടക്കുക.


ഇന്ത്യയിലോ വിദേശത്തോ വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വിദേശ ഇന്ത്യക്കാർക്ക് നൽകുന്ന ബഹുമതിയാണ് പ്രവാസി ഭാരതീയ സമ്മാൻ പുരസ്കാരം. പ്രധാനമന്ത്രിയാണ് അവാർഡ് ജൂറിയിലേക്ക് യൂസഫലി ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള അഞ്ചുപേരുടെ പേരുകൾ ഉൾപ്പെടുത്തിയത്. ഉപരാഷ്ട്രപതി അധ്യക്ഷനായ ജൂറിയിൽ പ്രിൻസ്റ്റൺ സർവ്വകലാശാല പ്രൊഫസർ മഞ്ജുലാൽ ഭാർഗവ, ഇന്റൽ ഇന്ത്യ കൺട്രി ഹെഡ് നിവൃത്തി റായി, യുഗാണ്ടയിലെ കോംബോക്കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ രമേശ് ബാബു എന്നിവരും പ്രവാസി പ്രതിനിധികളായുണ്ട്.

Related Articles

Back to top button