Auto
Trending

ഇന്ത്യൻ നിരത്തുകളിൽ ഇനി ഊബറിൻറെ ബസ്സും ഓടും

ഓൺലൈൻ ടാക്സിയിലൂടെ ഇന്ത്യൻ നഗരങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന ഊബർ ഇന്ത്യയിൽ ബസ് സർവീസ് ആരംഭിക്കുന്നു. ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ മെട്രോകളുടെ ഫീഡർ സർവീസ് എന്ന നിലയിൽ ഇതിനകം ഊബർ ഇന്ത്യയിൽ ബസ് സർവീസ് നടത്തുന്നുണ്ട്. ഇന്ത്യൻ നഗരങ്ങളിലേക്ക് ബസ് സർവീസ് കൊണ്ടുവരുന്നതിന് മുന്നോടിയായി വിവിധ ഇന്ത്യൻ ഭാഷകളിൽ ഊബറിൻറെ കോർപ്പറേറ്റ് വീഡിയോ രണ്ടുമാസം മുൻപ് സമൂഹമാധ്യമങ്ങളിൽ കമ്പനി പോസ്റ്റ് ചെയ്തിരുന്നു.

ഈജിപ്ത്, മെക്സിക്കോ, ഉക്രൈൻ തുടങ്ങിയ രാജ്യങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ഊബർ ബസ് സർവീസ് വിജയമായതോടെയാണ് ജനസംഖ്യ കൂടുതലുള്ള ഇന്ത്യൻ നഗരങ്ങളിലും നടപ്പാക്കാൻ തീരുമാനിച്ചത്. ഷെയർ ടാക്സിയിൽ രണ്ടും മൂന്നും ആളുകളെ കൊണ്ടുപോകുന്നതിന്റെ വിപുലമായ രൂപമാണ് ഊബർ ബസ് സർവീസ്. കമ്പ്യൂട്ടർ ആപ്ലിക്കേഷനിലൂടെ സീറ്റ് ബുക്ക് ചെയ്യാം. ഒപ്പം സമയവും സ്ഥലവും തിരഞ്ഞെടുക്കാം. ബസിന്റെ സമയം നോക്കി യാത്രക്കാരൻ കാത്തിരിക്കുന്നതിനുപകരം യാത്രക്കാരന്റെ സമയത്തിന് ബസ് ഓടിക്കുന്ന രീതിയാണ് ഇതിന്റെ പ്രധാന ആകർഷണം. ലൈസൻസ്, പെർമിറ്റ് എന്നിവയായിരുന്നു ഊബർ ബസ് സർവീസിന് ഇതുവരെ തടസ്സമായത്. എന്നാൽ പുതിയ ഗതാഗത നയത്തിൻറെ ഭാഗമായി കഴിഞ്ഞ നവംബറിൽ കേന്ദ്ര സർക്കാർ ട്രാൻസ്പോർട്ട് അഗ്രിഗേറ്റർ മാർഗരേഖ പ്രഖ്യാപിച്ചതോടെ ഊബർ ഉൾപ്പെടെയുള്ള അഗ്രിഗേറ്റർമാർക്ക് ബസ് സർവീസ് നടത്താൻ നിയമ പിൻബലമായി.

Related Articles

Back to top button