Tech
Trending

പോക്കോ എക്സ് 3 പ്രോ ഇന്ത്യയിലെത്തി

ദിവസങ്ങൾക്ക് മുൻപ് രാജ്യാന്തര വിപണിയിൽ അവതരിപ്പിച്ച പോക്കോ എക്സ് 3 പ്രോ ഇന്ത്യയിലെത്തി. ഇന്ത്യയിൽ പോക്കോ എക്സ് 3 പ്രോയുടെ 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 18,999 രൂപയാണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് മോഡലിന് 20,999 രൂപയും വിലയുണ്ട്.കഴിഞ്ഞ വർഷം സെപ്റ്റംബറിൽ അവതരിപ്പിച്ച സ്റ്റാൻഡേർഡ് പോക്കോ എക്സ് 3 ന്റെ പരിഷ്കരിച്ച പതിപ്പാണ് പോക്കോ എക്സ്3 പ്രോ.ഗോൾഡൻ ബ്രോൺസ്, ഗ്രാഫൈറ്റ് ബ്ലാക്ക്, സ്റ്റീൽ ബ്ലൂ എന്നീ നിറങ്ങളിൽ വരുന്ന ഫോൺ ഏപ്രിൽ 6 ന് ഉച്ചയ്ക്ക് 12 മുതൽ ഫ്ലിപ്പ്കാർട്ട് വഴി വാങ്ങാം.


ക്വാൽകോം സ്‌നാപ്ഡ്രാഗൺ 860 ആണ് പോക്കോ എക്സ് 3 പ്രോയുടെ കരുത്ത്. ഡ്യുവൽ സിം (നാനോ) ഉപയോഗിക്കാൻ കഴിയുന്ന പോക്കോ എക്സ് 3 പ്രോ ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള MIUI 12 ലാണ് പ്രവർത്തിക്കുന്നത്. 6.67 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് (1,080×2,400 പിക്‌സൽ) ആണ് ഡിസ്‌പ്ലേ. ഫോട്ടോകളും വിഡിയോകളും പകർത്താൻ 48 മെഗാപിക്സൽ പ്രൈമറി സെൻസർ (എഫ് / 1.79 ലെൻസ്), 8 മെഗാപിക്സൽ അൾട്രാ വൈഡ് ഷൂട്ടർ, 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിവയുള്ള ക്വാഡ് റിയർ ക്യാമറ സജ്ജീകരണമുണ്ട്. എഫ് / 2.2 ലെൻസുള്ള 20 മെഗാപിക്സൽ സെൽഫി ക്യാമറയും ഹാൻഡ്സെറ്റിലുണ്ട്.ആക്‌സിലറോമീറ്റർ, ആംബിയന്റ് ലൈറ്റ്, ഗൈറോസ്‌കോപ്പ്, ഇൻഫ്രാറെഡ് (ഐആർ), പ്രോക്‌സിമിറ്റി സെൻസർ എന്നിവ പോക്കോ എക്സ് 3 പ്രോയിലെ സെൻസറുകളിൽ ഉൾപ്പെടുന്നു. ഒരു വശത്ത് ഫിംഗർപ്രിന്റ് സെൻസറുമുണ്ട്. 33W ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5,160 എംഎഎച്ച് ബാറ്ററിയാണ് പോക്കോ എക്സ് 3 പ്രോ പായ്ക്ക് ചെയ്യുന്നത്.

Related Articles

Back to top button