Tech
Trending

പോക്കോ M3 പ്രോ 5ജി വരുന്നു

ഷവോമിയുടെ ഉപബ്രാൻഡായി 2018ൽ ഇന്ത്യയിലെത്തുകയും പിന്നീട് 2020ന്റെ തുടക്കത്തിൽ പ്രത്യേക ബ്രാൻഡായി മാറിയ പോക്കോയും 5ജി സ്മാർട്ട്ഫോൺ യുഗത്തിലേക്ക് ചുവടുറപ്പിക്കുകയാണ്.M3 പ്രോ 5ജി സ്മാർട്ട്ഫോൺ ആണ് പോക്കോ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നത്.ഈ മാസം 19-നാണ് അവതരണം. കഴിഞ്ഞ വർഷം നവംബറിൽ ആഗോള വിപണിയിലും ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലും വില്പനക്കെത്തിയ പോക്കോ M3-യുടെ അടിമുടി പരിഷ്കരിച്ച പതിപ്പാവും പോക്കോ M3 പ്രോ 5ജി.


പുത്തൻ ഫോണിന്റെ വരവ് പ്രഖ്യാപിക്കുന്നതോടൊപ്പം മീഡിയടെക്ക് ഡിമെൻസിറ്റി 700 SoC പ്രോസസ്സർ ആയിരിക്കും M3 പ്രോ 5ജിയ്ക്ക് എന്നും പോക്കോ വ്യക്തമാക്കിയിട്ടുണ്ട്. ഇത് മാർച്ചിൽ ആഗോള വിപണിയിലെത്തിയ റെഡ്മി നോട്ട് 10 5ജി ഫോൺ ആവും റീബ്രാൻഡ് ചെയ്ത് പോക്കോ M3 പ്രോ 5ജി എന്ന പേരിൽ വിപണിയിലെത്തുക എന്ന സൂചന നൽകുന്നു.റെഡ്മി നോട്ട് 10 5ജിയുടെ റീബ്രാൻഡഡ്‌ പതിപ്പെങ്കിൽ 6.50 ഇഞ്ച് ഡിസ്‌പ്ലേ ആയിരിക്കും പോക്കോ M3 പ്രോ 5ജിയ്ക്ക്. 4 ജിബി റാമുമായി ചേർന്ന് പ്രവർത്തിക്കുന്ന ഒക്ടാകോർ മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് ഫോണിന്റെ കരുത്ത്.ഫാസ്റ്റ് ചാർജിങ്ങ് പിന്തുണയ്ക്കുന്ന 5000 എംഎഎച്ച് ബാറ്ററി, ആൻഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവയും പോക്കോ M3 പ്രോ 5ജിയിൽ പ്രതീക്ഷിക്കാം. അറോറ ഗ്രീൻ, ക്രോം സിൽവർ, ഗ്രാഫൈറ്റ് ഗ്രേ, നൈറ്റ്ടൈം ബ്ലൂ നിറങ്ങളിൽ വിപണിയിൽ എത്തും എന്ന് പ്രതീക്ഷിക്കുന്ന പോക്കോ M3 പ്രോ 5ജിയ്ക്ക് 48-മെഗാപിക്സൽ പ്രൈമറി ക്യാമറയുള്ള ക്വാഡ് ക്യാമെറയായിരിക്കും.

Related Articles

Back to top button