Tech
Trending

വ്യത്യസ്തമായ ഡിസൈനുമായി പോക്കോ M3 പ്രോ 5ജി സ്മാർട്ട്ഫോൺ എത്തി

വ്യത്യസ്തമായ ഡിസൈനുമായി പോക്കോ M3 പ്രോ 5ജിയാണ് ആഗോള വിപണിയിലെത്തിയിരിക്കുന്ന പുത്തൻ താരം. ഈ വർഷം ഫെബ്രുവരിയിൽ ഇന്ത്യയിലെത്തിയ പോക്കോ M3-യുടെ വല്യേട്ടനായ പോക്കോ M3 പ്രോ 5ജിയുടെ ബാക്ക് പാനൽ ഇപ്പോൾ വിപണിയിലുള്ള ഭൂരിഭാഗം സ്മാർട്ട്ഫോണുകളിൽ നിന്നും വ്യത്യസ്തമാണ്. ബ്രാൻഡ് പേര്, ക്യാമറയും ചേർന്ന കറുപ്പ് നിറത്തിലുള്ള ക്ലസ്റ്റർ ചേർന്ന പുത്തൻ ബാക്ക് പാനലിന് പുതുമ തീർച്ചയായും അവകാശപ്പെടാം. പോക്കോ M3 പ്രോയുടെ 4 ജിബി റാം + 64 ജിബി പതിപ്പിന് 179 യൂറോ (ഏകദേശം 16,000 രൂപ), 6 ജിബി + 128 ജിബി വേരിയന്റിന് 199 യൂറോ (ഏകദേശം 17,750 രൂപ) എന്നിങ്ങനെയാണ് വില. പോക്കോ യെല്ലോ, കൂൾ ബ്ലൂ, പവർ ബ്ലാക്ക് എന്നീ നിറങ്ങളിൽ വില്പനക്കെത്തിയിരുന്ന പോക്കോ M3 പ്രോ 5ജി അധികം താമസമില്ലതെ ഇന്ത്യയിലുമെത്തും.


കെട്ടിലും മട്ടിലും പുത്തൻ ഫോൺ ആണെങ്കിലും യഥാർത്ഥത്തിൽ മാർച്ചിൽ ആഗോള വിപണിയിലെത്തിയ റെഡ്മി നോട്ട് 10 5ജി സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ്‌ പതിപ്പാണ് പോക്കോ M3 പ്രോ 5ജി.ആൻഡ്രോയിഡ് 11 അടിസ്ഥാനമായ MIUI 12 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പോക്കോ M3 പ്രോ 5ജി പ്രവർത്തിക്കുന്നത്. 1100 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും, 90Hz റിഫ്രഷ് റേറ്റും ഡൈനാമിക്സ്വിച്ച് ഫീച്ചറുമുള്ള 6.50 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് പോക്കോ M3 പ്രോ 5ജിയ്ക്ക്.മാലി-G57 MC2 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 700 പ്രോസസറാണ് ഫോണിന്റെ കരുത്ത്. 128 ജിബി UFS 2.2 മെമ്മറി ഒരു മൈക്രോ എസ്ഡി കാർഡിന്റെ സഹായത്തോടെ വർദ്ധിപ്പിക്കാം.48 മെഗാപിക്‌സൽ പ്രൈമറി സെൻസർ, 2 മെഗാപിക്‌സൽ ഡെപ്ത് സെൻസർ, ക്ലോസ്-അപ്പ് ഷോട്ടുകൾക്കായി 2 മെഗാപിക്‌സൽ മാക്രോ ലെൻസ് എന്നിവ ചേർന്ന ട്രിപ്പിൾ ക്യാമെറയാണ് പോക്കോ M3 പ്രോ 5ജിയ്ക്ക്. സെൽഫികൾക്കും വീഡിയോ ചാറ്റുകൾക്കുമായി മുൻവശത്ത് 8 മെഗാപിക്സൽ ക്യാമറയാണ്‌.5ജി, ഡ്യുവൽ-ബാൻഡ് 4ജി, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത് 5.0, ജിപിഎസ്, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഹാൻഡ്‌സെറ്റിലെ കണക്ടിവിറ്റി ഓപ്ഷനുകൾ. 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയോടെ 5,000mAh ബാറ്ററി ആണ് ഫോണിൽ പാക്ക് ചെയ്തിരിക്കുന്നത്. ബോക്സിൽ 22.5W ചാർജർ ലഭിക്കും.

Related Articles

Back to top button