Big B
Trending

പി കെ ദാസ് സസ്നേഹം പദ്ധതിക്ക് തുടക്കം

വാര്‍ഡില്‍ അഡ്മിറ്റാവുന്ന നിർധനരായ രോഗികള്‍ക്ക് ബെഡ് ചാര്‍ജും നഴ്സിംഗ് ചാര്‍ജും ഹൗസ്കീപ്പിംഗ് ചാര്‍ജുമെല്ലാം സൗജന്യമാക്കുന്ന പി കെ ദാസ് സസ്നേഹം പദ്ധതിക്ക് വമ്പിച്ച തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട പാലക്കാട് എം. പി. ശ്രീ.വി. കെ . ശ്രീകണ്ഠൻ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം ഒക്ടോബര് 22 ന് രാവിലെ 10.30 ന് അക്കാദമിക് ബ്ലോക്കിൽ വെച്ച് ശ്രീമതി പ്രിയ (വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്) ശ്രീ.കെ.ഭാസ്കരൻ (വാണിയംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്) എന്നിവരുടെ സാന്നിധ്യത്തിൽ നിർവഹിച്ചു.


നെഹ്‌റു ഗ്രൂപ്പിന്റെ സാമൂഹ്യസുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പി.കെ. ദാസ് ആശുപത്രിയിലെ ആര്‍.ടി.പി.സി.ആര്‍ ലാബിന്റെ ഉദ്ഘാടനവും വൈറോളജി ലാബിന്റെ NABL അംഗീകാര പ്രഖ്യാപനവും ചടങ്ങില്‍ എംപി നടത്തി.നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ അഡ്വക്കേറ്റ്. ഡോ.പി കൃഷ്ണദാസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു .

കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ച 2100 രൂപ നിരക്കില്‍ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുന്നത് ശ്ലാഘനീയമാണ് എന്നും രോഗികൾക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കിയ പി കെ ദാസ് മെഡിക്കല്‍ സയന്‍സസിലെ പ്രത്യേക കോവിഡ് വാര്‍ഡില്‍ നിന്നുള്ള രോഗമുക്തീ നിരക്കിന്‍റെ മികവും ശ്രദ്ധേയമാണ് എന്നും ഉദ്‌ഘാടന പ്രസംഗത്തിൽ എംപി പ്രത്യേകം എടുത്ത് പറഞ്ഞു.
പികെദാസ് ഹോസ്പ്പിറ്റൽ ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് ഡോ.ആര്‍.സി കൃഷ്ണകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. വാണിയംകുളം പഞ്ചായത്ത് പ്രസിഡന്‍റ് പ്രിയ, വൈസ് പ്രസിഡന്റ് കെ ഭാസ്ക്കരന്‍, PKDIMS പ്രിന്‍സിപ്പല്‍ ഡോ.മനോഹരന്‍, എന്നിവർ ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു. എം. ശ്രീനിവാസന്‍,ജനറല്‍ മാനേജര്‍ സെബി പൗലോസ് എന്നിവര്‍ ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Articles

Back to top button